കാസര്‍കോട്: (my.kasargodvartha.com 11.08.2020) മാധ്യമ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന ലോക്ക് ഡൗണിലെ കൊലപാതകം ഷോട്ട് ഫിലിം രണ്ടാം ഭാഗം യൂ ട്യൂബില്‍ സാമൂഹ്യ പ്രവര്‍ത്തക ജമീല അഹ് മദ് പ്രകാശനം ചെയ്തു. ചടങ്ങില്‍ അഷ്‌റഫ് കൈന്താര്‍, ഷാഫി തെരുവത്ത്, ആബിദ് കാഞ്ഞങ്ങാട്, കുമാര്‍ കാസര്‍കോട്, ഹമീദ് മൊഗ്രാല്‍, സുബൈര്‍ പള്ളിക്കാല്‍, ഖാലിദ് പൊവ്വല്‍, അശോകന്‍ നീര്‍ച്ചാല്‍, അശോകന്‍ കറന്തക്കാട് എന്നിവര്‍ സംബന്ധിച്ചു.
17 മിനിറ്റ് ദൈര്‍ഘ്യമുളള ഷോട്ട് ഫിലിം ഹാസ്യാത്മകമായാണ് ഒരുക്കിയിട്ടുള്ളത്. കഥയും തിരക്കഥയും സംഭാഷണവും അഷ്‌റഫ് കൈന്താറും ക്യാമറ ആബിദ് കാഞ്ഞങ്ങാടും സംവിധാനം ഷാഫി തെരുവത്തും നിര്‍വ്വഹിക്കുന്നു.
Keywords: Kerala, News, Film, Kasaragod, Lock down, The second part of the Lock Down murder film has been released on YouTube