വെള്ളരിക്കുണ്ട്: (my.kasargodvartha.com 29.08.2020) കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനത്ത് നടത്തുന്ന രണ്ട് കോടി രൂപയുടെ പഠനോപകരണ കിറ്റ് വിതരണ പദ്ധതിയുടെ ചിറ്റാരിക്കാൽ ഉപജില്ലാ തല ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് നിർവ്വഹിച്ചു.
സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പഠനോപകരണ കിറ്റുകൾ ഹെഡ്മിസ്ട്രസ് ബെൻസി ജോസഫ് ഏറ്റുവാങ്ങി. തുടർന്ന് യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് കിറ്റുകൾ നൽകി.
ഉപജില്ലാ പ്രസിഡണ്ട് റോയി കെ ടി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി മുഖ്യ പ്രഭാഷണം നടത്തി. കെ പി എസ് ടി എ മുൻ അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി കെ എവുജിൻ വിശിഷ്ടാതിഥിതിയായിരുന്നു. സംസ്ഥാന സമിതിയംഗം അലോഷ്യസ് ജോർജ്, ജില്ലാ ട്രഷറർ പി ജെ ജോസഫ്, സംസ്ഥാന ഉപസമിതിയംഗം കെ സി സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡണ്ട് വർഗ്ഗീസ് സി എം, സബ് ജില്ലാ സെക്രട്ടറി ബിജു അഗസ്റ്റ്യൻ, ജോർജ് തോമസ്, ബിജു തോമസ്, സി കെ സണ്ണി, ടിജി ദേവസ്യ എന്നിവർ സംസാരിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി ചിറ്റാരിക്കാൽ ഉപജില്ലയിൽ 4 ലക്ഷം രൂപയുടെ പഠനോപകരണ കിറ്റാണ് വിതരണം ചെയ്യുന്നത്. ഉപജില്ലയിലെ എല്ലാ സ്കൂളുകളെയും ഉൾപ്പെടുത്തി കൊണ്ട് 450 കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ബാഗ്, കുട, നോട്ട് ബുക്കുകൾ, ഇൻസ്ട്രമെൻറ് ബോക്സ്, ക്രയോൺസ്, മാസ്ക് എന്നിങ്ങനെയുള്ള സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്കുളുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സെപ്റ്റംബർ ആദ്യവാരം കിറ്റുകൾ സ്കൂളുകളിൽ എത്തിച്ച് വിതരണം ചെയ്യും.
Keywords: Kerala, News, Kasargod, Vellarikkndu, School, Teachers, Association, Book, Study Materials, Students, Education, The Kerala Pradesh School Teachers' Association has inaugurated the distribution of study material kits worth `2 crores in the state.