കുമ്പള: (my.kasargodvartha.com 13.08.
കോവിഡ് നിയന്ത്രണ കാലത്തുപോലും കവര്‍ച്ചക്കാര്‍ വിലസുകയാണ്. വ്യാപാരികളാകട്ടെ കഴിഞ്ഞ മൂന്ന് മാസങ്ങളായി കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് വ്യാപാരികള്‍. ഈ മാസം എട്ടാം തീയതി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ തന്നെ കവര്‍ച്ചകളും പെരുകുന്നത് വ്യാപാരികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കുമ്പളയിലെ കവര്‍ച്ച നടന്ന വ്യാപാരസ്ഥാപനങ്ങളില്‍ വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തുകയും, ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ സി സി ടി വി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കവര്‍ച്ചാ സംഘത്തെ പിടികൂടണമെന്നും, കുമ്പളയില്‍ പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും, ടൗണില്‍ കത്താതെ കിടക്കുന്ന ചെറുതും, വലുതുമായ ലൈറ്റുകള്‍ കത്തിക്കാനാവശ്യമായ നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നും കെ ജി ആര്‍ എ യോഗം ആവശ്യപ്പെട്ടു.
പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂര്‍ വിമാനാപകടത്തിലും നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ യോഗം അനുശോചിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സമീര്‍ ഔട്ട്ഫിറ്റ് അധ്യക്ഷത വഹിച്ചു. ഇല്യാസ് എക്‌സ്ഫാ, മജീദ്, ഇല്യാസ്, നൗഷാദ് ഗ്യാരേജ്, മുഹമ്മദ് സ്മാര്‍ട്ട് കുമ്പള, ഷാജു മിലാനോ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി റാഫി തായ്ല സ്വാഗതം പറഞ്ഞു.