Join Whatsapp Group. Join now!

എസ് പി ബാലസുബ്രഹ്മണ്യന്റെ രോഗമശനത്തിന് പാട്ടുകൊണ്ട് പ്രാര്‍ത്ഥനയൊരുക്കി റഫി മഹല്‍

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ രോഗ ശമനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പാട്ടിലൂടെ പ്രാര്‍ത്ഥന ഒരുക്കിRafi Mahal sang a prayer for the healing
തളങ്കര: (my.kasargodvartha.com 21.08.2020) പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ രോഗ ശമനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പാട്ടിലൂടെ പ്രാര്‍ത്ഥന ഒരുക്കി തളങ്കര റഫി മഹലും. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് പാട്ടിലൂടെ എസ് പി ബിക്ക് വേണ്ടി പ്രാര്‍ത്ഥനാ സംഗമം ഒരുക്കണമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ അടക്കമുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടന്നു. എസ് പി ബി ഏറെ സ്‌നേഹിക്കുന്ന ഗായകന്‍ മുഹമ്മദ് റഫിയുടെ പേരിലുള്ള തളങ്കരയിലെ റഫി മഹല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പ്രാര്‍ത്ഥനാ സംഗമം ഒരുക്കിയത്. 

SP Balasubramanian

'ഫാത്തിമ' എന്ന കാസറ്റിനുവേണ്ടി കവി പി എസ് ഹമീദ് രചിച്ച് എസ് പി ബാലസുബ്രഹ്മണ്യന്‍ പാടിയ 'ചോരും മിഴിയും...' അടക്കമുള്ള മൂന്നു പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചായിരുന്നു പ്രാര്‍ത്ഥന. റഫി മഹല്‍ പ്രസിഡണ്ട് കൂടിയായ പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ സത്താര്‍ സ്വാഗതം പറഞ്ഞു. എ എസ് മുഹമ്മദ് കുഞ്ഞി, ടി എ ഷാഫി, എരിയാല്‍ ശരീഫ്, ബി എസ് മഹ്‌മൂദ്‌, മാഹിന്‍ ലോഫ്, സാഹിബ് ശരീഫ്, മുജീബ് അഹമ്മദ്, ഷാഫി തെരുവത്ത്, ഉസ്മാന്‍ കടവത്ത്, റഹ്‌മത്ത് മുഹമ്മദ്, അബ്ദുർ റഹ്‌മാൻ ബാങ്കോട്, അബ്ദുർ റഹ്‌മാൻ മീശ, ടി എസ് ബശീര്‍, ഹമീദ് തെരുവത്ത്, നിഷാദ്, നൂറുല്‍ ഹസന്‍ സംബന്ധിച്ചു.


Keywords: Kerala, Kasaragod, Thalangara, Prayer, COVID, Muhammad Rafi, Rafi Mahal sang a prayer for the healing of SP Balasubramanian
 

Post a Comment