Join Whatsapp Group. Join now!

പൊസോട്ട് തങ്ങളുടെ പേരില്‍ ഖുര്‍ആന്‍ പാരായണവും തഹ്ലീലും നടത്തി; കേരള മുസ്ലിം ജമാഅത്ത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമാപനം

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അഞ്ചാം ആണ്ടിന്റെ ഭാഗമായി Kasaragod, Kerala, News, Religion, Posot Thangal, Quran recitation, Dua

കാസര്‍കോട്: (my.kasargodvartha.com 07.08.2020) ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അഞ്ചാം ആണ്ടിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനം വേറിട്ട അനുഭവമായി. മുസ്ലിം ജമാഅത്തും സഹോദര സംഘടനകളും ജില്ലയിലെ യൂണിറ്റുകളിലും മദ്‌റസ കേന്ദ്രീകരിച്ചും 30,000 യാസീന്‍, 300 ഖതമുല്‍ ഖുര്‍ആന്‍, ഒരു ലക്ഷം ഇഖ്‌ലാസ്, ഒരു കോടി തഹ്ലീല്‍ എന്നിവ പൂര്‍ത്തിയാക്കിയാണ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കാളികളായത്. കുടുംബിനികളടക്കം ആയിരങ്ങളാണ് പരിപാടി വീക്ഷിച്ചത്. 

സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല അനുസ്മരണ പ്രഭാഷണവും ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രസംഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വിവിധ സംഘടനാ നേതാക്കളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഷഹീര്‍ അല്‍ ബുഖാരി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബഷീര്‍ പുളിക്കൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഐ സി എഫ് യുഎ ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ എന്നിവര്‍ പ്രസംഗിച്ചു. 

സമാപന പ്രാര്‍ത്ഥനക്ക് ബദറുസ്സാദാത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Religion, Posot Thangal, Quran recitation, Dua, Posot Thangal remembrance conducted by Kerala Muslim Jamaath

Post a Comment