നീലേശ്വരം: (www.kasargodvartha.com 27.08.2020) കായിക മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകുന്നതിനായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കടിഞ്ഞിമൂല ജി ഡബ്ള്യു എൽ പി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച ഇൻഡോർ ഷട്ടിൽ സ്റ്റേഡിയം ഉൽഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഓൺ ലൈനിലൂടെ നിർവ്വഹിക്കും. 40 ലക്ഷം രൂപ ചിലവഴിച്ചാണ് ഇൻഡോർ ഷട്ടിൽ സ്റ്റേഡിയം നിർമ്മിച്ചത്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഉത്തര മലബാറിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഡിയമാണ് ഇവിടെ ഒരുങ്ങുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയ സ്റ്റേഡിയം ഉപയോഗപ്പെടുത്തി മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സ്റ്റേഡിയം നിർമ്മിച്ചത്.
കായിക താരങ്ങളെയും വിദഗ്ധരെയും ഉൾപെടുത്തി രൂപീകരിക്കുന്ന കമ്മറ്റിയുടെ മേൽ നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ തുടർ നടത്തിപ്പ്. ഷട്ടിൽ ബാഡ്മിൻറൻ കളിയിൽ താൽപര്യമുള്ള യുവാക്കളെയും വിദ്യാർത്ഥികളെയും കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും നഗരസഭ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചടങ്ങിൽ എം രാജഗോപാലൻ എം എൽ എ, നഗരസഭ ചെയർമാൻ പ്രഫ. കെ പി ജയരാജൻ തുടങ്ങിയവർ സംബന്ധിക്കും.

Keywords: Kerala, News, Neeleswaram, Inauguration, Shuttle stadium, indoor shuttle stadium will be inaugurated on Friday