ആഗസ്റ്റ് അഞ്ചാം തീയതി മുതൽ 21 ആം തീയതി വരെ ജിംഖാന മേൽപറമ്പിന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു വീഡിയോ മത്സരം നടന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങുന്ന ഷോർട്ട് വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളും വ്യൂവേഴ്‌സും കണക്കാക്കിയായിരുന്നു വിജയികളെ നിർണയിച്ചത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ പത്ത് സ്ഥാനക്കാർക്കും സമ്മാനങ്ങളുണ്ട്. കൂടാതെ അവതരണശൈലി അടിസ്ഥാനമാക്കി പത്ത് വിഡിയോകൾക്ക് വേറെയും സമ്മാനങ്ങൾ നൽകുന്നുണ്ട്.
ഒന്നാം സ്ഥാനം നേടിയ ഫാത്തിമ നിദ ഷാർജയിൽ ബിസിനസ് ചെയുന്ന കാസർകോട് മേൽപറമ്പ് സ്വദേശി നിയാസ് ചെടിക്കമ്പനിയുടെ രണ്ടാമത്തെ മകളാണ്. ഷാർജ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 'നിദ ബേബി വ്ലോഗർ' എന്ന പേരിൽ യൂട്യൂബ് ചാനലിൽ വൈവിദ്ധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാറുള്ള നിദ സ്‌കൂളിലെയും സാംസ്‌കാരിക സംഘടകളുടേയും വേദികളിലും കല പരിപാടികൾ സ്ഥിരമായി അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്.
മംഗലാപുരത്തെ ഷെഫേർഡ് ഇന്റർനാഷണൽ സ്‌കൂളിൽ അഞ്ചാം ക്‌ളാസ്സിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് ഫാത്തിമ ഇനാറ. മംഗലാപുരത്ത് താമസിക്കുന്ന ഹംസ ഇംതിയാസിന്റെ മകളാണ്. അഭിനയത്തിലും വാക്ചാരുതിയിലും മിടുക്കിയാണ്. ഹംസയുടെ കുടുംബ സുഹൃത്തും ദുബൈയിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന തൗഫീഖ് ആണ് ഇനാറയുടെ വീഡിയോയുടെ പ്രധാന പ്രൊമോട്ടർ.
മൂന്നാം സ്ഥാനം നേടിയ ഫർഹാൻ ഹനീഫ് കാസർകോട് കട്ടക്കാൽ സ്വദേശി ഹനീഫ് കാസർകോടിന്റെ മകനാണ്. കോളിയടുക്കത്തെ അപ്സര പബ്ലിക്ക് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽസിൽ പഠിക്കുന്നു. ദുബൈ കരാമയിൽ ബിസിനസ് ചെയ്യുന്ന ഹനീഫ് കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ഹനീഫിന്റെ മറ്റൊരു മകൻ ഫൗസാൻ ഹനീഫ് മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയിട്ടുമുണ്ട്.
പരിപാടിയുടെ മുഖ്യ സ്പോൺസറും ജിംഖാന മേൽപറമ്പ് സ്ഥാപക മെമ്പറും ഗൾഫ് കമ്മിറ്റയുടെ മുൻ പ്രസിഡണ്ടുമായ ഹനീഫ് മറവയലിന്റെ ഷാർജ അൽ നഹ്ദയിലെ സ്വവസതിയായ 'ബൈത്തുൽ മരാവാൽ' നടന്ന തത്സമയ ഫലപ്രഖ്യാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സഫ ഗ്രൂപ് ഓഫ് കമ്പനിയും പരിപാടിയുടെ സപ്പോർട്ടിങ് സ്പോൺസറായ എബോൺ മെഡിക്കൽ എക്വിപ്മെന്റ് ട്രേഡിങ് കമ്പനിയും നൽകും.
അത്യന്തം മികച്ചു നിന്ന വീഡിയോകളിൽ നിന്നും പെർഫോമൻസ് അവാർഡിനുള്ള 11 പേരെ കണ്ടെത്തിയത് പ്രത്യേക ജൂറി പാനലായിരുന്നു. മാനേജ്‌മെന്റ് കൺസൾട്ടന്റും പബ്ലിക്ക് സ്പീക്കറും ലിവിങ് റ്റു ഇൻസ്പയർ ഫൗണ്ടറുമായ ഫൈസൽ റഹ്‌മാൻ ചീഫ് ജഡ്ജും നടനും ഡീജെയും മോഡലുമായ ജിജേഷ് മേനോൻ, സൈക്യട്രി എക്സ്പെർട്ടും മജീഷ്യനുമായ നാസർ റഹ്‌മാൻ എന്നിവർ ജൂറി പാനൽ അംഗങ്ങളുമായിരുന്നു. പെർഫോമൻസ് അവാർഡ് ലഭിച്ച ഫാത്തിമത് നിദക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ഒരാൾക്ക് കൂടി പെർഫോമൻസ് അവാർഡ് കൂടുതൽ പ്രഖ്യാപിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ മാനിച്ചു ഓൺലൈൻ പ്രവർത്തനത്തിന്റെ നൂതനാശയങ്ങൾ ഉൾക്കൊണ്ട നടത്തിയ മത്സര പരിപാടിയും തത്സമയ ഫലപ്രഖ്യാപനവും പങ്കെടുത്തവർക്കും വീക്ഷിച്ചവർക്കും വേറിട്ടൊരനുഭവമായി.
വിജയികളുടെ പേരുവിവരങ്ങൾ കരസ്ഥമാക്കിയ ഓർഡറിൽ ചുവടെ ചേർക്കുന്നു
1. ഫാത്തിമത്ത് നിദ (GMPIC009), D/o നിയാസ് ചേടിക്കമ്പനി, 32,915 പോയിന്റുകൾ (1,794 ലൈക്കുകളും 27,533 വ്യൂസും)
2. ഫാത്തിമ ഇനാറ (GMPIC002), D/o ഹംസ ഇമ്തിയാസ്, 30,813 പോയിന്റുകൾ ( 1,972 ലൈക്കുകളും 24,897 വ്യൂസും)
3. ഫർഹാൻ ഹനീഫ് (GMPIC027), S/o ഹനീഫ് കട്ടക്കാൽ, 18,113 പോയിന്റുകൾ (1714 ലൈക്കുകളും 12,971 വ്യൂസും)
4. അഫ്രിൻ അമീർ (GMPIC001), D/o സി.ബി.അമീർ, 16,373 പോയിന്റുകൾ, (517 ലൈക്കുകളും 14,822 വ്യൂസും)
5. ഫൗസാൻ ഹനീഫ് (GMPIC025), S/o ഹനീഫ് കട്ടക്കാൽ, 14,360 പോയിന്റുകൾ (1,411 ലൈക്കുകളും 10,127 വ്യൂസും)
6. നഷ് വാ ഹംസ (GMPIC006), D/o ഹംസ കൂവത്തൊട്ടി, 13,190 പോയിന്റുകൾ (832 ലൈക്കുകളും 10,694 വ്യൂസും)
7. ഫാത്തിമ ഹിന (GMPIC215), D/o ഉസ്മാൻ അടുക്കത്തിൽ, 13,069 പോയിന്റുകൾ (154 ലൈക്കുകളും 12,607 വ്യൂസും)
8. സഹാ മറിയം (GMPIC004), D/o സി.ബി.അബ്ദുൽ അസീസ്, 12,755 പോയിന്റുകൾ (706 ലൈക്കുകളും 10,637 വ്യൂസും)
9. അഞ്ചന കൃഷ്ണൻ (GMPIC122), D/o കൃഷ്ണ കുമാർ, 12,108 പോയിന്റുകൾ (966 ലൈക്കുകളും 9,210 വ്യൂസും)
10. മിൻഹാ ഫാത്തിമ (GMPIC088), D/o സി.എ.ഫറാസ്, 11,896 പോയിന്റുകൾ (1,509 ലൈക്കുകളും 7,369 വ്യൂസും)
11. ഹിനാ മറിയം (GMPIC018), D/o ഷബീർ പട്ടം, 11,237 പോയിന്റുകൾ (1,331 ലൈക്കുകളും 7,244 വ്യൂസും)
12. അബ്ദുൽ റഹ്മാൻ ഷാസ് (GMPIC162), D/o യാസർ, 11,159 പോയിന്റുകൾ (1,791 ലൈക്കുകളും 5,786 വ്യൂസും)
13. സന ഫാതിം (GMPIC120), D/o മുഹമ്മദ് ശരീഫ്, 11,081 പോയിന്റുകൾ (647 ലൈക്കുകളും 9,140 വ്യൂസും)
പെർഫോമൻസ് അവാർഡ് ലഭിച്ചവർ:
1. ഫാത്തിമത്ത് നിദ (GMPIC009) , D/o നിയാസ് ചേടിക്കമ്പനി.
2. നഫ്‌സത്ത് യാസിർ (GMPIC207), D/o അബ്ദുൽ സലീം
3. സെഹൻ (GMPIC041), D/o ഹതീക്കു റഹ്മാൻ.
4. സൈനബ് പർവേസ് ഖാൻ (GMPIC145), D/o പർവേസ് ഖാൻ.
5. ഫാത്തിമ (GMPIC172), D/o ജുനൈദ്.
6. ഫാത്തിമത്ത് നുഹ (GMPIC186), D/o നിയാസ് ചേടിക്കമ്പനി.
7. ഹബീബ് റഹ്മാൻ (GMPIC082), S/o ഹനീഫ് ഒറവങ്കര.
8. റിസ ഫാത്തിമ (GMPIC035), D/o സി.കെ. മുഷ്താഖ്.
9. സയാൻ അബ്ദുള്ള (GMPIC063), S/o അഷ്‌റഫ് ബോസ്.
10. എ.എസ്. അബാൻ (GMPIC179), S/o പി.എം.അബ്ദുൽ സമീർ.
11. മറിയം ഷാനിബ (GMPIC010), D/o അഹ്മദ് മാർക്ക്.
Keywords: News, Kerala, Gymkhana, Contest, Gymkhana Proud India Video Contest 2020