കാസർകോട്: (my.kasargodvartha.com 24.08.2020) കോവിഡ് മഹാമാരി വ്യാപകമായി മാറിയസാഹചര്യത്തിൽ വിഷമിക്കുന്ന കുടുബങ്ങൾക്ക് വേണ്ടി എഫ് ആർ കൂട്ടായിമ
മേൽപ്പറമ്പിൻ്റെ സാന്ത്വനമായുള്ള ഭക്ഷ്യ കിറ്റ് വിതരണം കാസർകോട് ആർ ടി ഒ എ കെ രാധാകൃഷ്ണൻ, ഫസൽ എഫ് ആറിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ജോലി ഇല്ലാത്ത ഈ കോവിഡ് കാലത്ത് ഇത് ഒരു വലിയ ആശ്വാസമാവുമെന്ന് ആർ ടി ഒ അഭിപ്രായപ്പെട്ടു.
ഇതിന് വേണ്ടി പ്രയത്നിച്ച എഫ് ആറിനും കൂട്ടായിമ
ക്കും എം വി ഐമാരായ ദിനേഷ് കുമാർ വി കെ, പ്രസാദ് കെ ആർ എന്നിവർ ഇനിയും ഇതുപോലുള്ള പ്രവർത്തി ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു. നസിർ, അമാനുല്ല, മുജീബ്, അശ്‌റഫ്, ബദറുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Keywords: News, Kerala, FR Family, Melparamba, Kasaragod, FR Family Melparamb distributed consolation food kits