Join Whatsapp Group. Join now!

ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് സി കെ ഭാസ്കരൻ നിര്യാതനായി

Former Uduma Block Congress president CK Bhaskaran passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 08.08.2020) ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ്  സി കെ ഭാസ്കരൻ (85) നിര്യാതനായി. പരേതരായ കോരൻ കാരണവരുടെയും ചോയിച്ചിയുടെയും മകനാണ്. 

പി എൻ പണിക്കർ ഗ്രന്ഥാലയം അടക്കമുള്ള നിരവധി സംഘടനകളിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കാൻഫെഡ് പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കുറച്ച് കാലമായി കിടപ്പിലായിരുന്നു.


ഭാര്യമാർ: പരേതരായ വാരിജാക്ഷി, കമലാക്ഷി. മക്കൾ: സി കെ ലോഹിതാക്ഷൻ (ഹൈദരാബാദ്), സി കെ ദേവൻ (ന്യൂഡൽഹി), ജാനവി (ഉഡുപ്പി), സി കെ ഗായത്രി, സി കെ അജിത (എസ് എൻ എ യു പി എസ് പടന്നക്കാട്) സി കെ ഗോപാകൃഷ്ണൻ (ഐ എസ് ആർ ഒ തിരുവനന്തപുരം)

മരുമക്കൾ: ജയതി (ഹൈദരാബാദ് ), സുമന, രമ്യ, നാരായണൻ, ബാബുരാജ് (എൻ കെ ബി എം എ യു പി എസ് നീലേശ്വരം) സതീഷ (ഉഡുപ്പി).
സഹോദരങ്ങൾ: സി കുഞ്ഞമ്പുമഠയൻ, സി മാധവൻ (ഡയറക്ടർ ഹാൻടെക്സ്) സി രാഘവൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്), ജാനകി, അഡ്വ. സി കെ ശ്രീധരൻ (ഡി സി സി മുൻ പ്രസിഡന്റ് കാസർകോട്)



Keywords: Kerala, News, Obituary, Uduma, Congress, Block, President, Former Uduma Block Congress president CK Bhaskaran passed away.

Post a Comment