Join Whatsapp Group. Join now!

ഇ ഐ എ 2020 അന്തിമ തീയതി നീട്ടണം; ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു

ഇ ഐ എ 2020 അന്തിമ തീയതി നീട്ടണം; EIA 2020 deadline should be extended#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (my.kasargodvartha.com 11.08.2020) പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ ഭേദഗതി (ഇ.ഐ.എ) 2020 നു അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടണമെന്നും ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഇതിനായുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു.


ഇ.ഐ.എ 2020 ന്റെ കരടുരേഖ സര്‍ക്കാര്‍ പുറത്തുവിട്ടത് കഴിഞ്ഞ മാര്‍ച്ച് മാസമാണ്. അന്നുമുതല്‍ രാജ്യത്ത് കോവിഡ് വ്യാപനം മൂലമുള്ള സമ്പൂര്‍ണ്ണ-ഭാഗിക ലോക്ക് ഡൗണ്‍ നിലവി ല്‍ വന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, സന്നദ്ധ സംഘടനകള്‍ക്കോ ഈ വിഷയത്തില്‍ വേണ്ടത്ര പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും യഥാസമയം നിര്‍ദ്ദേശങ്ങ ള്‍ സമര്‍പ്പിക്കാനും കഴിഞ്ഞിട്ടില്ല.

ആഗോളവല്‍ക്കരണ പ്രക്രിയകള്‍ക്കും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനു വേണ്ടിയും പ്രകൃതി സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് രാജ്യത്തിന്റെ ദീര്‍ഘകാല താത്പര്യങ്ങള്‍ക്ക് ദോഷം വരുത്തും. ഒരു പദ്ധതിപ്രദേശത്ത് താമസിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് പങ്കാളിത്ത ജനാധിപത്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമാണ്. അതിനായുള്ള കാലാവധി വെട്ടിച്ചുരുക്കിയതും അഞ്ച്ഏക്കര്‍ വരെയുള്ള സ്ഥലത്ത് ഖനനം നടത്തുന്നതിനും ഒന്നര ലക്ഷം ചതുരശ്രമീറ്റര്‍ വരെയുള്ള സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി വേണ്ടായെന്നുള്ള ഭേദഗതിയുംദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

അതിനാല്‍ കോവിഡ് ഭീതി മാറിരാജ്യം സാധരണ നിലയിലേക്ക് എത്തുന്നതു വരെ ഇ.ഐ.എ 2020 ഭേദഗതിയിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, E I A, EIA 2020 deadline should be extended
 

Post a Comment