മേല്‍പറമ്പ്: (my.kasargodvartha.com 02.08.2020) ചെമ്മനാട് പഞ്ചായത്തില്‍ വിവിധ ക്യാമ്പുകളിലും, ആശുപത്രിയിലും കഴിയുന്ന കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഗ്രീന്‍ സ്റ്റാര്‍ അക്കരക്കുന്ന് ഉച്ച ഭക്ഷണം നല്‍കി മാതൃകയായി.
ഹോസ്പിറ്റലിലും, ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും പുറമെ മേല്‍പറമ്പ് പോലിസ് സ്റ്റേഷനിലും അടക്കം 300 ൽ അധികം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.
കാസർകോട് പാര്‍ലമെന്റ് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന കൂട്ടായ്മകള്‍ക്ക് മാത്രമെ തന്റെ കുടുംബങ്ങളോടൊപ്പം സസന്തോഷം കഴിയുമ്പോള്‍ സഹജീവിയുടെ വിശപ്പിന്റെ വില തിരിച്ചറിയാന്‍ കഴിയുന്നതെന്നും, ഇത്തരം നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സാമൂഹിക ജീവിതത്തില്‍ പരസ്പര സ്‌നേഹത്തിനും പരസ്പര ഐക്യത്തിനും നിദാനമെന്നും ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
നഈമുദ്ധീൻ അപ്‌സര അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഗനി അപ്‌സര, ഫസല്‍ എ എച്ച്, ലത്തീഫ്, ഹനീഫ ടി എ, ഫൈസല്‍ സി എ എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ കെ വി ടി സ്വാഗതവും അസറുദ്ധീന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Green star arts and Sport club Akkarakunnu, covid19; Lunch was served to those staying in quarantine