Join Whatsapp Group. Join now!

മണൽകടത്തിനെ ചോദ്യം ചെയ്തതിന് സാമൂഹ്യ പ്രവർത്തകനു നേരെ മണൽ മാഫിയ നടത്തിയ ആക്രമണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി

ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു. Sand mafia attack on social worker

മൊഗ്രാൽ: (my.kasargodvartha.com 17.08.2020) മണൽകടത്തിനെ ചോദ്യം ചെയ്തതിന് സാമൂഹ്യ പ്രവർത്തകനും സഹോദരനും നേരെ മണൽ മാഫിയ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു. 


News, Kerala, Kasaragod, Mogral, Kasaragod, Sand Mafia, Social Worker, Attack, Sand mafia attack on the social worker for questioning sand smuggling; Desheeya Vedhi calls for action against culprits

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ദിനംപ്രതി നൂറുകണക്കിന് ലോഡ് മണലുകളാണ് രാത്രിയുടെ മറവിൽ മൊഗ്രാൽ കടപ്പുറത്ത് നിന്ന് ഇക്കൂട്ടർ കടത്തുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളെയടക്കം സംഘം ഇതിനായി ഉപയോഗിക്കുന്നു. ഇതിനെ ചോദ്യം ചെയ്തതിനാണ് മുൻ കുമ്പള പഞ്ചായത്ത് അംഗവും ദേശീയവേദി സെക്രട്ടറിയുമായ എം എ മൂസയെയും സഹോദരനെയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. 

രാത്രി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് മണൽ കടത്ത് സംഘം പള്ളി കോമ്പൗണ്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കുതറിയോടിയതിനാൽ മാത്രമാണ് ജീവൻ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ മൂസയെയും സഹോദരൻ കുഞ്ഞഹമ്മദിനെയും നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

നാട്ടുകാരുടെ സ്വൈര വിഹാരത്തിന് പോലും ഭീഷണിയാവുന്ന തരത്തിൽ അഴിഞ്ഞാടുന്ന സാമൂഹ്യ വിരുദ്ധരെ നിലക്ക് നിർത്താൻ നാട്ടുകാർ ഒന്നടങ്കം കൈകോർക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Mogral, Kasaragod, Sand Mafia, Social Worker, Attack, Sand mafia attack on the social worker for questioning sand smuggling; Desheeya Vedhi calls for action against culprits

Post a Comment