ബദിയടുക്ക: (my.kasargodvartha.com 09.08.2020) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മത-സാമൂഹിക-രഷ്ട്രീയ മേഖലകളിൽ നിറ സാനിധ്യവും ജന സേവകനുമായിരുന്ന ബി എച് അബ്ദുല്ല കുഞ്ഞി ബദിയടുക്കയുടെ വിയോഗത്തിന്റെ അഞ്ചാം ആണ്ടിൽ ബദിയടുക്ക യൂത്ത് ബ്രദേഴ്‌സ് വാട്സാപ്പ് ഗ്രൂപ്പ് 'ഓർമ്മക്കുറിപ്പ്' അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
ശാസ്ത്രീയ രീതിയിൽ സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. താൻ മന്ത്രിയായിരുന്നപ്പോൾ പി എ ആയിരുന്ന ബി എച് നാടിൻറെ വികസനത്തിനും നന്മക്കും വേണ്ടി സർക്കാർ ഓഫീസുകളിൽ കയറി ആത്മാർത്ഥതയോടെ നടത്തിയ പ്രവർത്തനങ്ങൾ ഓരോന്നായി സി ടി ഓർത്തെടുത്തു. മുഖ്യാതിഥിയായി അനുസ്മരണ സന്ദേശ പ്രഭാഷണം നടത്തിയ കാസർകോട് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ മത രംഗത്തും ബി എച് നടത്തിയിരുന്ന ക്രിയാത്മക പ്രവർത്തനത്തെയും പണ്ഡിതന്മാരോട് അദ്ദേഹം കാണിച്ചിരുന്ന ആത്മ ബന്ധത്തെയും ഓർത്തെടുത്തു.
കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്നും മുഖ്യാതിഥിയായി സംസാരിച്ചു. അൻവർ ഒസോൺ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മുൻ എം എൽ എ സി എച് കുഞ്ഞമ്പു, മാഹിൻ കേളോട്ട്, മാലിക്ക് ദിനാർ ഇമാം മജീദ് ബാഖവി, അജിത് കുമാർ ആസാദ്, വസന്ത പൈ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എൻ കൃഷ്ണ ഭട്ട്, ദുബൈ കെഎംസിസി കാസർകോട് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, സി എ അബൂബക്കർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഫസൽ റഹ് മാൻ ദാരിമി, ജുനൈദ് അംജദി, ജഗന്നാഥ ഷെട്ടി, കൃഷ്ണൻ, ശ്യം പ്രസാദ് മാന്യ, ജീവൻ തോമസ്, ഹനീഫ് കുമ്പഡാജെ, അശ്റഫ് ബദിയടുക്ക, അബ്ദുല്ല കെദക്കാർ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. ഹമീദ് കെടഞ്ചി സ്വാഗതവും ശഫീഖ് കാർവാർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Rememberance, Bh Abdulla kunji, B H Abdul Kunji online rememberance conducted