നാസർ കൊട്ടിലങ്ങാട്
സ്മൃതിമണ്ഡപം മുതല്‍ ധനലക്ഷ്മി ടെക്സ്റ്റൈല്‍സ് വരെയുള്ള കടകളില്‍ പര്‍ച്ചേസിംഗിനായി വരുന്ന വാഹനങ്ങള്‍ അരിമല ഹോസ്പിറ്റലിന് സമീപത്ത് തയാറാക്കിയ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ധനലക്ഷ്മി ടെക്സ്റ്റൈല്‍സ് മുതല്‍ കോട്ടച്ചേരി സര്‍ക്കിള്‍ വരെ പര്‍ച്ചേസിംഗിന് വരുന്ന വാഹനങ്ങള്‍ മോത്തി സില്‍ക്കിന് പുറകില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തുള്ള പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.
കോട്ടച്ചേരി സര്‍ക്കിളിനും നോര്‍ത്ത് കോട്ടച്ചേരിക്കും ഇടയിലുള്ള കടകളിലേക്കായി വരുന്നവര്‍ ആകാശ് ഓഡിറ്റോറിയത്തിലും കെഎസ്ടിപി റോഡിന് കിഴക്കുഭാഗം നോര്‍ത്ത് കോട്ടച്ചേരി മുതല്‍ കാനറ ബാങ്ക് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ കുന്നുമ്മലിലേക്ക് പോകുന്ന റോഡിലുള്ള പൊതുസ്ഥലത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്.
കാനറ ബാങ്കിനും കോട്ടച്ചേരി സര്‍ക്കിളിനും ഇടയില്‍ പര്‍ച്ചേസിംഗിനായി വരുന്നവര്‍ പഴയ അരിമല ക്ലിനിക്കിന് സമീപം തയാറാക്കിയ പാര്‍ക്കിംഗ് സ്ഥലത്തും കോട്ടച്ചേരി സര്‍ക്കിള്‍ മുതല്‍ പഴയ സ്റ്റാന്‍ഡ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ ഡോ. വിനോദ് കുമാറിന്റെ വീടിന് സമീപവും പഴയ സ്റ്റാന്‍ഡ് മുതല്‍ കണ്ണന്‍സ് ടെക്സ്റ്റൈല്‍സ് വരെയുള്ള കടകളിലേക്ക് വരുന്നവര്‍ പഴയ സ്റ്റാന്‍ഡിലും, സ്റ്റാന്‍ഡിന് പിറക് വശത്തുള്ള സ്വകാര്യ സ്ഥലത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.
കണ്ണന്‍സ് ടെക്സ്റ്റൈല്‍സ് മുതല്‍ കൈലാസ് തിയേറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ദുര്‍ഗ സ്കൂള്‍ റോഡിന് സമീപത്തായി തയാറാക്കിയ പാര്‍ക്കിംഗ് സൗകര്യവും കൈലാസ് മുതല്‍ സ്മൃതിമണ്ഡപം വരെയുള്ള കടകളില്‍ പര്‍ച്ചേസിംഗിനായി വരുന്ന വാഹനങ്ങള്‍ വ്യാപാര ഭവന് തെക്കുഭാഗത്തുള്ള സ്വകാര്യ സ്ഥലത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. 60 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും യാതൊരു കാരണവശാലും ടൗണില്‍ പര്‍ച്ചേസിംഗിനായി പ്രവേശിക്കാന്‍ പാടുള്ളതല്ല. പൊതുജനങ്ങള്‍ മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു. അനുവദിച്ച പാർക്കിംഗ് സ്ഥലത്തല്ലാതെ മറ്റിടങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശനനടപടിയുണ്ടാവുമെന്ന് പോലീസ് അധികാരികൾ മുന്നറിയിപ്പ് നൽകി.
പാർക്കിംഗ് നടത്തേണ്ട സ്ഥലങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കും. അജാനൂർ ലയൺസ് ക്ലബ്ബാണ് പോലീസിനു വേണ്ടി സൂചനാബോർഡുകൾ തയ്യാറാക്കിയത്. ക്ലബ് ട്രഷറർ ഹസ്സൻ യാഫയിൽ നിന്ന് സബ് ഇൻസ്പെക്ടർ കെ ബാലകൃഷ്ണൻ ബോർഡുകൾ ഏറ്റുവാങ്ങി. എ എസ് ഐമാരായ പി കെ രാമകൃഷ്ണൻ, കെ ശശിധരൻ, സി പി ഒ ടി രത്നാകരൻ, കെ വി രതീഷ്ചന്ദ്രൻ, ക്ലബ് സെക്രട്ടറി കെ വി സുനിൽകുമാർ, ലയൺസ് പ്രവർത്തകരായ മനുപ്രഭ, സമീർ ഡിസൈൻസ്, കെ പി മുസ്തഫ എന്നിവർ സംസാരിച്ചു.
Keywords: Kerala, News, Ajanur Lions Club, Kanhangad, Ajanur Lions Club joins hands to ease congestion in Kanhangad city; Handed over signboard to police