Join Whatsapp Group. Join now!

സൈക്ലിംഗ് ലോക റാങ്കിംഗില്‍ 55 -ാം സ്ഥാനത്ത്; ഇഖ്ബാല്‍ ചെര്‍ക്കളയക്ക് പി ബി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആദരവ്

ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിംഗ് ട്രാക്കിംഗ് ആപ്പ് ആയ സ്ട്രാവ സംഘടിപ്പിച്ച Kasaragod, Kerala, News, Iqbal Cherkala, Cycling, World, 55th Rank in Wo

ചെര്‍ക്കള: (my.kasargodvartha.com 13.08.2020) ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിംഗ് ട്രാക്കിംഗ് ആപ്പ് ആയ സ്ട്രാവ സംഘടിപ്പിച്ച   ലക്ഷക്കണക്കിന് സൈക്ലിസ്റ്റുകള്‍ പങ്കെടുത്ത സൈക്ലിംഗ് വീക്ക് ചലഞ്ചില്‍ പ്രമുഖ സൈക്ലിസ്റ്റുകളോടൊപ്പം ആദ്യത്തെ 55-ാം സ്ഥാനത്ത് എത്തി കാസര്‍കോട് ജില്ലയ്ക്കും കേരളത്തിനുമാകെ അഭിമാനമായി മാറിയിരിക്കുകയാണ് കാസര്‍കോട് ചെര്‍ക്കള സ്വദേശി ഇഖ്ബാല്‍. 

തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് പ്രശസ്തരായ സൈക്കിളിസ്റ്റുകളോട് കിട പിടിക്കുന്ന രീതിയില്‍ അപൂര്‍വ്വ നേട്ടം ഇഖ്ബാലിന് കൈവരിക്കാന്‍ സാധിച്ചത്. ഡെയിലി റൈഡേഴ്സ് ക്ലബ്, കാസര്‍കോട് പെടല്ലേഴ്സ് ക്ലബ് അംഗം കൂടിയാണ്. 

പി ബി ഗ്രൂപ്പ് ചെയര്‍മാന്‍ പി ബി അഹ് മദ് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ഡെയിലി റൈഡേഴ്സ് ക്ലബ് സെക്രട്ടറി അന്‍സാരി മീത്തല്‍, ട്രഷറര്‍ റിഷാദ് പി ബി, ജോയിന്റ് സെക്രട്ടറി ഗഫൂര്‍ ബേവിഞ്ച, റിഷാദ് തെക്കില്‍, ശംഷു പ്ലസ് മാര്‍ക്ക് സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Iqbal Cherkala, Cycling, World, 55th Rank in World cycling Ranking; Iqbal Cherkala felicitated by PB Charitable trust

Post a Comment