Join Whatsapp Group. Join now!

Obituary | ചെമ്മനാട് കോലാത്തൊട്ടിയിലെ മുസ്ലിം ലീഗ് നേതാവ് കെ ടി മുഹമ്മദ് നിര്യാതനായി

ചെമ്മനാട് രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കെ ടി മുഹമ്മദ്.

● ചെമ്മനാട് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റായി കെ ടി മുഹമ്മദ് പ്രവർത്തിച്ചിട്ടുണ്ട്. ● കോലാത്തൊട്ടി അബൂബക്കർ മസ്ജിദ് കമ്മിറ്റി ചെയർമാനുമായിരുന്നു. ● പരമ്പരാഗത കർഷകനും കുറ്റിക്കോലിലെ വ്യാപാരിയുമായിരുന്നു അദ്ദേഹം. ● ഖബറടക്കം ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ചെമ്മനാട്: (MyKasargodVartha) കോലാത്തൊട്ടിയിലെ കെ ടി മുഹമ്മദ് (88) നിര്യാതനായി. പരേതരായ കോലാത്തൊട്ടി തറവാട്ടിലെ ഇസ്മായിൽ ഹാജിയുടെയും മുണ്ടോൾ ബീഫാത്തിമ്മയുടെയും മകനായിരുന്നു അദ്ദേഹം. 

മുസ്ലിം ലീഗിന്റെ പഴയകാലം തൊട്ടുള്ള സജീവ പ്രവർത്തകനും പ്രാദേശിക നേതാവുമായിരുന്നു കെ ടി മുഹമ്മദ്. ചെമ്മനാട് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കോലാത്തൊട്ടി അബൂബക്കർ മസ്ജിദ് കമ്മിറ്റി ചെയർമാൻ, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗം തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പരമ്പരാഗത കർഷകൻ കൂടിയായിരുന്ന കെ ടി മുഹമ്മദ് ഏറെക്കാലം കുറ്റിക്കോലിൽ വ്യാപാരിയുമായിരുന്നു. 

Muslim League Leader K T Muhammad of Chemnad Kolathotty Passes Away

ഭാര്യ: സുബൈദ. മക്കൾ: നാസിർ (വെയർഹൗസ് കാസർകോട്), സാലി (പ്രവാസി ചെമ്മനാട്), ഇസ്മായിൽ (ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡ്രൈവർ), ജാബിർ (എൻജിനീയർ), ആബിദ, റൗസാന, ഫൗസിയ, ഹഫീദ, പരേതനായ അമീർ.

മരുമക്കൾ: മുഹമ്മദ് പയോട്ട, മഹ്മൂദ് ബഹ്‌റൈൻ, ഇംതിയാസ് പുത്തൂർ, അഷറഫ് ഇസ്സത്ത് നഗർ, സാഹിന എരിയാൽ, ജുവൈരിയ ബണ്ടിച്ചാൽ, റംല ചെട്ടുംകുഴി, ബുനാസ പുളിക്കൂർ, നസീമ ദേളി. സഹോദരങ്ങൾ: കെ ടി അബ്ദുൽ ജലീൽ കോലാത്തൊട്ടി, കെ ടി ഇബ്രാഹിം മുണ്ടാങ്കുളം, കെ ടി ജമീല എരിയാൽ, കെ ടി മറിയമ്മ നെച്ചിപ്പടുപ്പ്, കെ ടി സൗദാബി ചെമ്മനാട്, പരേതരായ കെ ടി ബഷീർ കോലാത്തൊട്ടി, കെ ടി ആയിഷ ആലംപാടി, കെ ടി ഖദീജ.

ഖബറടക്കം ളുഹർ നിസ്കാരാനന്തരം ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Article Summary: K T Muhammad (88), a veteran Muslim League leader and social activist from Kolathotty, Chemnad, has passed away. He served as the President of the Chemnad 2nd Ward Muslim League and Chairman of the Kolathotty Aboobacker Masjid Committee. He was also a traditional farmer and a merchant. His funeral will be held at Chemnad Juma Masjid.

Keywords: Chemnad Muslim League news, Kolathotty KT Muhammad news, Kasaragod Muslim League leader news, KT Muhammad Chemnad obituary news, Kerala Muslim League leader news, Chemnad social news, Kasaragod news, Kerala news

#KTMuhammad #MuslimLeague #Chemnad #Kolathotty #Obituary #KeralaNews



Post a Comment