കാസര്‍കോട്: (my.kasargodvartha.com 02.07.2020) കിസ്സ സാംസ്‌കാരിക സമന്വയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടിവി ചലഞ്ചില്‍ രണ്ടു ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. ബേക്കല്‍ രാമഗുരു നഗറിലും പുല്ലൂര്‍ തടത്തിലുമാണ് ടി വി സെറ്റുകള്‍ നല്‍കിയത്. കിസ്സ ചെയര്‍മാന്‍ സി. ഷുക്കൂര്‍, ജനറല്‍ കണ്‍വീനര്‍ മഹ് മൂദ് മുറിയനാവി, ട്രഷറര്‍ ബിബി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി കിസ്സ നടത്തുന്ന ടി വി ചലഞ്ചില്‍ ഇതുവരെ നാല് ടിവികള്‍ വിതരണം ചെയ്തു. തുടര്‍ന്നും ടി വി വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മധു മുദിയാക്കല്‍, നാരായണന്‍ മാസ്റ്റര്‍, വി ആര്‍ ഗംഗാധരന്‍, ഹമീദ് ഹാജി, മൂസ പാലക്കുന്ന്, പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, television, two televison distributed by kissa