Join Whatsapp Group. Join now!

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടി എം ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷണം വിതരണം ചെയ്തു

മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ക്വാറന്റൈന്‍ സെന്ററിലേക്കും, മുളിയാര്‍ സി.എച്ച്.സി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടി എം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു TM Charitable Trust distributed food to the Quarantine Center and health workers
മുളിയാര്‍: (my.kasargodvartha.com 22.07.2020) മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ക്വാറന്റൈന്‍ സെന്ററിലേക്കും, മുളിയാര്‍ സി.എച്ച്.സി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടി എം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ആദൂര്‍ എസ് ഐ രത്‌നാകരന്‍ ഭക്ഷണ കിറ്റ് കൈമാറി. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടി എം ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷണം വിതരണം ചെയ്തു. ട്രസ്റ്റ് നടത്തുന്ന ഇത്തരം കാരുണ്യ സേവനങ്ങള്‍ മാനവീകതയെ പ്രോജജ്വലമാക്കുന്ന നന്മയാണെന്ന് എസ് ഐ രത്‌നാകരന്‍ പറഞ്ഞു. നിരാലംമ്പര്‍ക്ക് കൈത്താങ്ങും, പ്രയാസ ഘട്ടങ്ങളില്‍ സാന്ത്വനവുമാകാന്‍ കഴിയുന്നതും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്.ആര്‍.പി.എം. ജില്ലാ പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എസ്.എം. മുഹമ്മദ് കുഞ്ഞി, ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, എ.എസ്.ഐ.മോഹനന്‍ആരോഗ്യ വകുപ്പ് ജീവനക്കാരായ ഡോ.ദിവ്യ, ഹരിദാസ്, ചന്ദ്രന്‍, ജലീല്‍, ടി.എം. ചാരിറ്റി പ്രവര്‍ത്തകരായ സി.എ ഷാഫി ചെങ്കള, മുനീര്‍ കൈമ, ഷാനു, സൈദ്, സജീദ്, ഷെരീഫ് മല്ലത്ത് സംബന്ധിച്ചു.



Keywords: News, Kerala, TM Charitable Trust distributed food to the Quarantine Center and health workers

Post a Comment