Join Whatsapp Group. Join now!

മരം നടാം, മണ്ണ് മറക്കാതിരിക്കാം ക്യാമ്പെയിന് പട്‌ല ജി എച്ച് എസ് എസില്‍ തുടക്കമായി

പട്‌ള ജി എച്ച് എസ് എസ് ഫോറസ്റ്റ് ക്ലബിന്റെ നേതൃത്വത്തില്‍ 'മരം നടാം Kerala, News, The campaign started at Patla GHSS to plant trees
മധൂര്‍: (my.kasargodvartha.com 02.07.2020) പട്‌ള ജി എച്ച് എസ് എസ് ഫോറസ്റ്റ് ക്ലബിന്റെ നേതൃത്വത്തില്‍ 'മരം നടാം, മണ്ണ് മറക്കാതിരിക്കാം' ക്യാമ്പെയിന് ദേശീയ വനവത്ക്കരണ ദിനമായ ബുധനാഴ്ച വൃക്ഷത്തൈകള്‍ നട്ട് തുടക്കം കുറിച്ചു. മരം നടീല്‍ ക്യാമ്പെയിന്‍ കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അജിത് കെ. രാമന്‍ പട്‌ള ജി എച്ച് എസ് എസ് ക്യാമ്പസില്‍ മരം നട്ട്ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങിയും ഒത്തുചേര്‍ന്നും നാമിവിടെ ജീവിച്ചിരിച്ചിരുന്നുവെന്ന സന്ദേശം വരുംതലമുറയ്ക്ക് കൈമാറാന്‍ എല്ലാവരും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന് കാസര്‍കോട് ജില്ലാ എസിഎഫ് അജിത് കെ. രാമന്‍ ആഹ്വാനം ചെയ്തു. വനവത്ക്കരണത്തിന്റെ ഭാഗമായി ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ് നടത്തുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ അദ്ദേഹം പരിചയപ്പെടുത്തി.
Kerala, News,  The campaign started at Patla GHSS to plant trees

പി.ടി. എ. പ്രസിഡണ്ട് എച്ച്. കെ. അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്ലക്കുഞ്ഞി പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. സുനില്‍ കുമാര്‍, പി.ടി എ പ്രസിഡന്റ് എച്ച് കെ അബ്ദുര്‍ റഹ് മാന്‍, വാര്‍ഡ് മെമ്പര്‍ എം എ മജീദ്, പ്രിന്‍സിപ്പാള്‍ സജീന ടീച്ചര്‍, അസ്ലം മാവിലെ സംസാരിച്ചു. പട്‌ള ജി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍ പ്രദീപ് പി ആര്‍ സ്വാഗതവും സ്‌കൂള്‍ ഫോറസ്റ്റ് ക്ലബ് കോര്‍ഡിനേറ്റര്‍ പി.ടി. ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു സ്‌കൂള്‍ കാമ്പസിനകത്തും പുറത്തും നൂറിലധികം വൃക്ഷത്തൈകള്‍ ഫോറസ്റ്റ് ക്ലബ്ബാംഗങ്ങള്‍ നട്ടു പിടിപ്പിച്ചു

Keywords: Kerala, News,  The campaign started at Patla GHSS to plant trees

Post a Comment