Join Whatsapp Group. Join now!

റൈഞ്ച് പരിധിയിലെ മുഴുവൻ അധ്യാപകർക്കും പെരുന്നാൾ സാന്ത്വനം നൽകി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ

റൈഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്റസ അധ്യാപകർക്കും പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മദ്റസ അധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ SJM gives EID kit to all Madrasa Teachers in Kasargod range
കാസർകോട്: (my.kasargodvartha.com 30.07.2020) റൈഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്റസ അധ്യാപകർക്കും പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മദ്റസ അധ്യാപകരുടെ സംഘടനയായ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം നേരിടേണ്ടി വന്നത് മുഅല്ലിമുകളാണ്.

വരുമാനം കുറഞ്ഞതും ജീവിതച്ചെലവ് വർദ്ധിച്ചതും മദ്റസാധ്യാപകരെ ഏറെ ദുതിതത്തിലാഴ്ത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ ഈദ് കിറ്റ് വിതരണം ചെയ്യാൻ എസ് ജെ എം മുമ്പോട്ടു വന്നത്.

കാസർകോട്  റേഞ്ച് പ്രസിഡൻറ് അബ്ദുർ റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറൽ സെക്രട്ടറി ഇല്യാസ് മൗലവി , അഹമ്മദ് സഅദി, ഗഫൂർ അമാനി, അബ്ദുസ്സലാം സഅദി, ഹംസ ജൗഹരി എന്നിവർ കാസർകോട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പുത്തിഗെ റൈഞ്ച് പ്രസിഡന്റ് ആദം സഖാഫി പള്ളപ്പാടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദി, വെല്‍ഫെയര്‍ വിഭാഗം പ്രസിഡന്റ് അബ്ദല്ല സഖാഫി രിഫാഇ നഗര്‍, വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി അശ്‌റഫ് സഖാഫി എ കെ ജി നഗര്‍, അബ്ദുർ റഹ് മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ഉമര്‍ മദനി, ബശീര്‍ സഅദി കട്ടത്തടുക്ക, അബൂബക്കര്‍ സുഹ്‌രി തുടങ്ങിയവര്‍ പുത്തിഗെയിൽ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി മുഹിമ്മാത്ത് പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

Keywords: News, Kerala, SJM gives EID kit to all Madrasa Teachers in Kasargod range

Post a Comment