Join Whatsapp Group. Join now!

ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി പുഞ്ചാവി എസ് വൈ എസിന്റെ ഭക്ഷണപ്പൊതി

പ്രവാസലോകത്ത് നിന്നും തിരിച്ചെത്തി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ കഴിയുന്ന കാഞ്ഞങ്ങാട് പുഞ്ചാവി പ്രദേശത്തെ മുഴുവന്‍ Kerala, News, Punchavi SYS donated food for quarantined expats
പുഞ്ചാവി: (my.kasargodvartha.com 01.07.2020) പ്രവാസലോകത്ത് നിന്നും തിരിച്ചെത്തി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ കഴിയുന്ന കാഞ്ഞങ്ങാട് പുഞ്ചാവി പ്രദേശത്തെ മുഴുവന്‍ പ്രവാസികള്‍ക്കും രണ്ട് നേരം ഭക്ഷണം എത്തിക്കുന്ന പുഞ്ചാവി എസ് വൈ എസ് സാന്ത്വനം പദ്ധതിയിലെ  ഭക്ഷണപ്പൊതി വിതരണം ആറാം ദിനത്തിലേക്ക്. ആറാം ദിനത്തിലെ ഭക്ഷണപ്പൊതിയുടെ വിതരണോദ്ഘാടനം ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന ജോയിന്‍ സെക്രട്ടറി ജാഫര്‍ കാഞ്ഞിരായില്‍ ടൈപ്പിംഗ് വേള്‍ഡ് മുഹ്യദ്ദീന്‍ അബ്ദുല്ലയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുന്‍ പുഞ്ചാവി ജമാഅത്ത് സെക്രട്ടറി ഷെരീഫ്, മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രദേശത്തെ പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയുന്ന മുഴുവന്‍ ദിവസങ്ങളിലും രണ്ട് നേരമാണ് ഭക്ഷണപ്പൊതി അവരവരുടെ ക്വാറന്റൈന്‍ ഹോമിലേക്ക് എത്തിക്കുന്നത്. രോഗവും വിഷവും കൊണ്ട് വന്നവരെ പോലെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട സംഭവമായി കരുണ തൊട്ട് തീണ്ടിയിട്ടില്ലാത്തവര്‍ പ്രവാസികളെ അകറ്റാന്‍ ശ്രമിക്കുമ്പോള്‍ പുഞ്ചാവി പ്രദേശത്തെ സാന്ത്വനം എസ് വൈ എസ് ഭടന്‍മാര്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം നാടിന്റെ നട്ടെല്ലായ പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്ത് സാമൂഹിക ഒരുമ തീര്‍ക്കുന്ന തിരക്കിലാണ്.

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത് കനിവായല്ല അവരോടുള്ള കടപ്പാടായിട്ടാണ് പ്രദേശത്തെ എസ് വൈ എസ് സാന്ത്വനം കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണപ്പൊതികള്‍ എസ്എസ്എഫ് പ്രവര്‍ത്തകരാണ് പ്രവാസികളുടെ ഹോം ക്വാറന്റൈനിലേക്ക് എത്തിക്കുന്നത്.



Keywords: Kerala, News, Punchavi SYS donated food for quarantined expats
 

Post a Comment