പെരിയ നിടുവോട്ടുപാറ ജവഹര്‍, ഇന്ദിര ജനശ്രീ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നെല്‍ കൃഷി ഇറക്കി
പെരിയ നിടുവോട്ടുപാറ ജവഹര്‍, ഇന്ദിര ജനശ്രീ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരേതനായ നിടുവോട്ട് രാമന്റെ രണ്ട് ഏക്കര്‍ വയലില്‍ നെല്‍ കൃഷി ഇറക്കി
Kerala, News, Paddy Cultivated in periya
പെരിയ: (my.kasargodvartha.com 02.07.2020) പെരിയ നിടുവോട്ടുപാറ ജവഹര്‍, ഇന്ദിര ജനശ്രീ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരേതനായ നിടുവോട്ട് രാമന്റെ രണ്ട് ഏക്കര്‍ വയലില്‍ നെല്‍ കൃഷി ഇറക്കി. യുഡിഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ നാട്ടി നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍ പാലടുക്കം സ്വാഗതം പറഞ്ഞു. രാജന്‍ ആയംപാറ, രത്‌നാകരന്‍ എന്‍, നാരായണന്‍ കൂടാനം, നാരായണന്‍ പി, രാജീവന്‍ ജെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords:
Kerala, News, Paddy Cultivated in periya