കാസര്‍കോട്: (my.kasargodvartha.com 25.07.2020) മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും യു ഡി എഫ് ജില്ലാ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ജൂലൈ 27ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനസ്മരണ പരിപാടി സംഘടിപ്പിക്കും. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിലക്കുള്ളതിനാല്‍ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂലൈ 27 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അറിയിച്ചു.
Keywords: News, Kerala, KPA Majeed, Cherkalam Abdullah, Inauguration, KPA Majeed will inaugurate the Cherkalam Abdullah Remembrance on 27th