Join Whatsapp Group. Join now!

ടെന്‍ഡര്‍ നടപടികളായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ല; കൊപ്പളം അന്‍ഡര്‍ പാസ്സേജിനായി ദേശീയ വേദി ഭാരവാഹികള്‍ എം പിക്ക് നിവേദനം നല്‍കി

രണ്ടു പതിറ്റാണ്ടുകാലമായി മൊഗ്രാലിലെ തീരദേശ പ്രദേശവാസികള്‍ കാത്തിരിക്കുന്ന കൊപ്പളം അന്‍ഡര്‍ പാസ്സേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം Kerala, News, Koppalam under Passage; Desheeya vedi memorandum submitted to MP
മൊഗ്രാല്‍: (my.kasargodvartha.com 07.07.2020) രണ്ടു പതിറ്റാണ്ടുകാലമായി മൊഗ്രാലിലെ തീരദേശ പ്രദേശവാസികള്‍ കാത്തിരിക്കുന്ന കൊപ്പളം അന്‍ഡര്‍ പാസ്സേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടു റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യെ കണ്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറില്‍നിന്ന് രണ്ടേമുക്കാല്‍ കോടി രൂപയോളം റെയില്‍വേയ്ക്ക് കൈമാറിയിരുന്നു. പിന്നീട് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും പ്രദേശം നിര്‍മാണ കമ്പനി അധികൃതര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറ് മാസമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല.

റെയില്‍വേ ഇരട്ടപാത വന്നതോടുകൂടി ട്രെയിന്‍ ഇടിച്ചു അപകടമരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തേക്ക് റെയില്‍വേ അന്‍ഡര്‍ പാസ്സേജ് അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്. ഈ ആവശ്യത്തിന് രണ്ടു പതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. പ്രദേശവാസികളുടെയും, സന്നദ്ധസംഘടനകളുടെയും നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് 2013 നവംബറില്‍ ഇതുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പിന്നീട് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കാനുള്ള കാലതാമസം തടസ്സമായി. ഇതേ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കിയത്.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്കുള്ള പ്രതിഷേധം ദേശീയ വേദി ഭാരവാഹികള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യെ അറിയിക്കുകയും ചെയ്തു.



Keywords: Kerala, News, Koppalam under Passage; Desheeya vedi memorandum submitted to MP
  < !- START disable copy paste -->   

Post a Comment