ചെമ്പിരിക്ക: (my.kasargodvartha.com 02.07.2020) ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിക്ക് ഫ്രെയിംസ് ഓഫ് ചെമ്പിരിക്കയുടെ ആദരവ്. കോവിഡ് 19 മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ വളരെ ജാഗ്രതയോടെ നിലകൊള്ളുകയും ജനങ്ങളെ ബോധവത്കരണം നടത്താന്‍ മുന്‍കയ്യെടുക്കുകയും ചെയ്തതിലൂടെ ഒരു സമൂഹ വ്യാപനം വരെ ഭയപ്പെട്ടിരുന്ന ചെമ്മനാട് പഞ്ചായത്തിനെ രോഗവ്യാപനത്തില്‍ നിന്നും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ അദ്ദേഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇന്നും വളരെ ശ്രദ്ധയോടെ വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും നാട്ടിലെത്തുവരെ ക്വാറന്റൈനിലാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ തെരഞ്ഞ് പിടിച്ച് കോവിഡ് ടെസ്റ്റിന് വിധേയമാക്കാനും ആരോഗ്യ പ്രവത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും പഞ്ചായത്തിനൊപ്പവും ഓടി നടക്കുകയാണ് പ്രിയപ്പെട്ട നാടിന്റെ ജനകീയനായ ഡോക്ടറെന്ന് ഫ്രെയിസം ഓഫ് ചെമ്പിരിക്ക ഭാരവാഹികള്‍ വ്യക്തമാക്കി.
ചടങ്ങില്‍ ഫ്രെയിംസ് ക്ലബ്ബ് അംഗങ്ങളായ സമദ്, നവാസ്, ഗഫൂര്‍ ചെമ്പരിക്ക, വാജിദ്, ഉനൈസ്, സല്‍സല്‍, ബിലാല്‍, മഷൂദ്, അദ്‌നാന്‍, കെ.എസ് സാലി കീഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഫ്രെയിംസ് ക്ലബ്ബ് അംഗങ്ങളായ സമദ്, നവാസ്, ഗഫൂര്‍ ചെമ്പരിക്ക, വാജിദ്, ഉനൈസ്, സല്‍സല്‍, ബിലാല്‍, മഷൂദ്, അദ്‌നാന്‍, കെ.എസ് സാലി കീഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Dr. Kainhi felicitated by Framez of Chembarika
< !- START disable copy paste -->