കാസര്‍കോട്: (my.kasargodvartha.com 14.07.2020) പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി റോട്ടറി ക്ലബ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ ആശുപത്രിയിലേക്ക് തുണിസഞ്ചികള്‍ നല്‍കി. റോട്ടറി ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ജില്ലാ പ്രസിഡന്റ് ഡോ. ജനാര്‍ദനനായക് സി എച്ച് അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് ജില്ലാ അസിസ്റ്റന്റ് ഗവര്‍ണര്‍ എഞ്ചിനീയര്‍ യൂസഫ്, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. നാരായണ നായക്, എ.ആര്‍.ടി. സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്വിമ മുബീന, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നീതു മോള്‍ സ്വാഗതവും സി.എ യൂസുഫ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Cloth bags were donated to the General Hospital