കോളിയടുക്കം: (my.kasargodvartha.com 30.07.2020) പരേതനായ വയലാംകുഴി കോണത്തുമൂല പി ചിണ്ടന്‍ നായരുടെ ഭാര്യ എം. ജാനകിയമ്മ (86) നിര്യാതയായി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ആദ്യ 17 വര്‍ഷം അംഗമായിരുന്നു. കാസര്‍കോട് ബി.ഡി.സി അംഗം, മഹിളാസംഘം പ്രസിഡന്റ്, മഹിളാ അസോസിയേഷന്‍ ചെമ്മനാട് പഞായത്ത് പ്രസിഡന്റ്, എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: എം.ലീല (ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), രേണുക (മാതമംഗലം), ശാന്ത, ശശിധരന്‍ (കോണത്തുമൂല), കുസുമം (തീയ്യടുക്കം). മരുമക്കള്‍: സുരേന്ദ്രന്‍ നായര്‍ കെട്ടിനുള്ളില്‍ (വ്യാപാരി മാങ്ങാട്), മാധവന്‍ മാസ്റ്റര്‍ മാതമംഗലം (റിട്ട. പ്രധാനാധ്യാപകന്‍, കാരായാട് ജിഎല്‍പിഎസ്), മാധവന്‍ നായര്‍ (തീയ്യടുക്കം), ലീല (കോണത്തുമൂല), പരേതനായ കുഞ്ഞമ്പു നായര്‍ (എരിഞ്ചേരി).
സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ നായര്‍ (മാങ്ങാട് കെട്ടിനുള്ളില്‍), പരേതരായ പാര്‍വ്വതി അമ്മ, ബാലകൃഷ്ണന്‍ നായര്‍.
SUMMARY: Chemnad Janakiyamma passes away