ബേക്കല്‍: (my.kasargodvartha.com 04.07.2020) മൗവ്വലില്‍ ഇരുപത് വര്‍ഷത്തോളമായി നെല്‍കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന മൗവ്വല്‍ പള്ളത്തില്‍ പന്ത്രണ്ട് ഏക്കറോളം പാടത്ത് സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി പനയാല്‍ സഹകരണ ബാങ്ക് നെല്‍ കൃഷി ഇറക്കി. കാടുപിടിച്ച് കിടക്കുന്ന പാടം ബാങ്കിലെ അറുപതോളം വരുന്ന ജീവനക്കാര്‍ ചേര്‍ന്ന് നെല്‍ കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു.
ട്രാക്ടര്‍ ഉഴുതുമറിച്ച നെല്‍പാടത്ത് ഞാറുമായി നൂറോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ബാങ്ക് ജീവനക്കാരും നാട്ടുകാരും ചെളി പാടത്തിറങ്ങിയപ്പോള്‍ നാടിന് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറി.
Keywords: Kerala, News, brought down paddy in the field by PANAYAL CO-OPERATIVE BANKട്രാക്ടര്‍ ഉഴുതുമറിച്ച നെല്‍പാടത്ത് ഞാറുമായി നൂറോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ബാങ്ക് ജീവനക്കാരും നാട്ടുകാരും ചെളി പാടത്തിറങ്ങിയപ്പോള്‍ നാടിന് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറി.