Join Whatsapp Group. Join now!

ജീവന്‍ രക്ഷയ്ക്ക് രക്ത ദാനം ഏറെ മഹത്തരം: അലി സെബില്‍ അഹ് മദ് അല്‍മാസ്

രക്ത ദാനം മഹാ ദാനം, ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക എന്നത് ഏറ്റവും വലിയ പുണ്യമാണ് Gulf, News, Blood donation, Dubai, Blood donation is great for saving lives: Ali Sebil Ahmad Almas
ദുബൈ: (my.kasargodvartha.com 11.07.2020) രക്ത ദാനം മഹാ ദാനം, ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക എന്നത് ഏറ്റവും വലിയ പുണ്യമാണ്. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും സമൂഹത്തിന് വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയെന്ന് ദുബൈ അല്‍ വാസല്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മാനേജര്‍ അലി സെബില്‍ അഹ് മദ് അല്‍മാസ് പറഞ്ഞു. ആധുനിക സമൂഹത്തില്‍ രക്ത ദാതാക്കളുടെ എണ്ണം വര്‍ധിക്കുബോള്‍ ഒരുപാട് ജീവന്‍ തിരികെ ലഭിക്കുന്നു. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ നിന്നും മാരകരോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ രക്ത ദാനത്തിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം നല്‍കാന്‍ മുമ്പോട്ട് വന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
Gulf, News, Blood donation, Dubai, Blood donation is great for saving lives: Ali Sebil Ahmad Almas

ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ കെ എം സി സി കേന്ദ്ര ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി  സ്വാഗതം പറഞ്ഞു. യഹ് യ തളങ്കര, നിസാര്‍ തളങ്കര, അന്‍വര്‍ നഹ, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, റഹീസ് തലശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, മൊയ്തു, ഹംസ ഹാജി മാട്ടുമ്മല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ രക്ത ദാനം ചെയ്ത കാസര്‍കോട് മണ്ഡലം കമ്മിറ്റിക്കുള്ള പ്രശംസാ പത്രം അലി സെബില്‍ അഹമ്മദ് അല്‍മാസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിന് സമ്മാനിച്ചു. അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ട്രഷറര്‍ സി എ ബഷീര്‍ പള്ളിക്കര, അബ്ദുല്ല ആറങ്ങാടിക്ക് കൈമാറി.

ജില്ലാ കെ എം സി സി ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, സി എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, ഫൈസല്‍ മുഹ്സിന്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഷബീര്‍ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ, ഷാജഹാന്‍ കാഞ്ഞങ്ങാട്, റഷീദ് ആവിയില്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഷബീര്‍ കീഴൂര്‍, സി എ ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, പി ഡി നൂറുദ്ദീന്‍, സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരികെ, സിദീഖ് ചൗക്കി, മറ്റു മണ്ഡലം ഭാരവാഹികളും, മുന്‍സിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും ദുബൈ കെ എം സി സി വിമന്‍സ് വിംഗ് പ്രതിനിധികളായ സഫിയ മൊയ്തീന്‍, നാസിയ ഷബീര്‍, കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധികളായ ശിഹാബ് തെരുവത്ത്, അന്‍വര്‍ വയനാട്, സുഹൈല്‍ കോപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ടീ ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.


Keywords: Gulf, News, Blood donation, Dubai, Blood donation is great for saving lives: Ali Sebil Ahmad Almas

Post a Comment