കാസര്‍കോട്: (my.kasargodvartha.com 06.07.2020) ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജില്ലക്ക് അനുവദിക്കുന്നതില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നാടകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തില്‍ 'എയിംസ് കാസര്‍കോടിന്റെ അവകാശം' എന്ന മുദ്രവാക്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേയും, അനുഭാവികളുടേയും വീടുകളില്‍ പ്ലക്കാര്‍ഡു മേന്തി കുടുംബ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതും ആതുര മേഖലയില്‍ കാസര്‍കോടിന്റെ ഇല്ലായ്മകള്‍ക്ക് പരിഹാരമാവുകയും ചെയ്യുന്ന എയിംസ് വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കാപട്യം വെടിഞ്ഞ് കാസര്‍കോടിലെ ജനതയോടപ്പം നില്‍ക്കണമെന്ന് കുടുംബ കാംപയിന്‍ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു.

Keywords: Kerala, news, SDPI, Family compaign, AIIMS is Right of Kasargod; SDPI organized family campaign