ഉദുമ: (my.kasargodvartha.com 15.06.2020) ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന നിര്‍ധരരായ കുട്ടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് നടത്തിവരുന്ന സ്മാര്‍ട്ട് ചാലഞ്ചിലൂടെ ഉദുമ ബാര അടക്കത്ത് വയലിലെ നിര്‍ധരരായ മൂന്ന് വിദ്യാര്‍ത്ഥികളുള്ള കുടംബത്തിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഗിരീഷ് നമ്പ്യാരുടെ നേതൃത്വത്തില്‍ പഠനത്തിനുള്ള ടി വി സൗകര്യമൊരുക്കിക്കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റ് ഗിരീഷ് നമ്പ്യര്‍ക്ക് ടി വി കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വാസു മാങ്ങാട്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഗിരികൃഷ്ണന്‍ കൂടാല, നിതിന്‍രാജ് മാങ്ങാട്, ശിഹാബ് ബി എം, വിശാഖ് ബാര, സുധീഷ് കെ, ശരത്ത് അട്ക്കത്ത് വയല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Youth congress Smart challenge; TV for poor family distributedമണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വാസു മാങ്ങാട്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഗിരികൃഷ്ണന്‍ കൂടാല, നിതിന്‍രാജ് മാങ്ങാട്, ശിഹാബ് ബി എം, വിശാഖ് ബാര, സുധീഷ് കെ, ശരത്ത് അട്ക്കത്ത് വയല്‍ എന്നിവര്‍ സംബന്ധിച്ചു.