Join Whatsapp Group. Join now!

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങുമായി പട്‌ല യൂത്ത് ഫോറം

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പട്‌ല ഗവ. ഹയര്‍ സെകൻഡറി സ്‌കൂള്‍ അധികൃതര്‍ കുഞ്ചാര്‍ അംഗന്‍വാടിയില്‍ ഒരുക്കിയ പഠനമുറിയിലേക്ക് പട്‌ല യൂത്ത് ഫോറം ടി വി നല്‍കി Kerala, News, Patla, Students, Patla Youth Forum sponsors TV for Patla GHSS Students
പട്‌ല: (my.kasargodvartha.com 24.06.2020) ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പട്‌ല ഗവ. ഹയര്‍ സെകൻഡറി സ്‌കൂള്‍ അധികൃതര്‍ കുഞ്ചാര്‍ അംഗന്‍വാടിയില്‍ ഒരുക്കിയ പഠനമുറിയിലേക്ക് പട്‌ല യൂത്ത് ഫോറം ടി വി നല്‍കി. ടി വി യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പി ടി എ പ്രസിഡന്റ് എച്ച് കെ അബ്ദുർ റഹ്മാന്‍ നിര്‍വ്വഹിച്ചു. മധൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി വിജയലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു.

 



പട്‌ല യൂത്ത് ഫോറം പ്രതിനിധി ജാസിര്‍ എം എച്ച് അദ്ധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്തംഗം എം എ മജീദ്, പട്‌ല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി  ആര്‍ പ്രദീപ് മാസ്റ്റര്‍, ബി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രുതി ടീച്ചര്‍, ഓണ്‍ലൈന്‍ പഠനമുറി കോര്‍ഡിനേറ്റര്‍ പി ടി ഉഷ ടീച്ചര്‍, ശ്രീലത ടീച്ചര്‍, കുഞ്ചാര്‍ മുന്‍ വാര്‍ഡ് മെമ്പര്‍ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

എസ് എം സി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജി എച്ച് എസ് എസ് പട്‌ലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറക്കുന്ന മൂന്നാമത്തെ ഓണ്‍ലൈന്‍ പഠനമുറിയാണിത്.

Keywords: Kerala, News, Patla, Students, Patla Youth Forum sponsors TV for Patla GHSS Students

Post a Comment