കാസര്‍കോട്: (my.kasargodvartha.com 09.06.2020) നാസ്‌ക് ചെമ്പിരിക്ക ചാരിറ്റിയുടെ ഭാഗമായി നാട്ടിലെ കിടപ്പു രോഗികള്‍ക്കായി നല്‍കുന്ന 'ഫോള്‍ഡ് കട്ടില്‍' വിതരണോദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വ്വഹിച്ചു. നാസ്‌ക്ക് പ്രസിഡന്റ് ഷബീര്‍ ബി കെ, സെക്രട്ടറി സിദ്ദീഖ് സര്‍ദ്ദാര്‍, ഇ ഒ മുഹമ്മദ്, ടി എം എ റഹ് മാന്‍ തുരുത്തി, താജുദ്ദീന്‍ പടിഞ്ഞാര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, അഷ്റഫ് കരിപ്പൊടി, കരുണന്‍, മജീദ് ഖത്തര്‍, യൂസുഫ് എന്നിവര്‍ സംബന്ധിച്ചു. സമീര്‍ പി എ സ്വാഗതവും മുബഷിര്‍ നന്ദിയും പറഞ്ഞു.
കലാ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെമ്പിരിക്കയിലെ നാസ്‌ക് ക്ലബ് നേരത്തെയും സാമൂഹിക സേവനങ്ങളിലും നിറസാനിധ്യമായി മാതൃകയായിരുന്നു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി നാട്ടിലെ റോഡുകളും ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയാക്കിയിരുന്നു.
Keywords: Kerala, News, Nask chembarikka's help for patientsകലാ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെമ്പിരിക്കയിലെ നാസ്‌ക് ക്ലബ് നേരത്തെയും സാമൂഹിക സേവനങ്ങളിലും നിറസാനിധ്യമായി മാതൃകയായിരുന്നു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി നാട്ടിലെ റോഡുകളും ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയാക്കിയിരുന്നു.