കാസര്‍കോട്: (my.kasargodvartha.com 17.06.2020) വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ല കമ്മറ്റി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30-1:35 നിലനിര്‍ത്തുക, നിയമനാംഗീകാരവും ശമ്പളവും നല്‍കുക, അധ്യാപകരെ കോവിഡ് ഡ്യുട്ടിയില്‍ നിന്നൊഴിവാക്കുക, ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താഉള്ള ഉദ്ഘാടനം ചെയ്തു. എ.ജി. ഷംസുദ്ദീന്‍, ഗഫുര്‍ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,
സമീര്‍ തെക്കില്‍, ആസിഫ് നായ് മാര്‍മൂല സംബന്ധിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അത്താഉള്ള ഉദ്ഘാടനം ചെയ്തു. എ.ജി. ഷംസുദ്ദീന്‍, ഗഫുര്‍ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,
സമീര്‍ തെക്കില്‍, ആസിഫ് നായ് മാര്‍മൂല സംബന്ധിച്ചു.
Keywords: Kerala, News, KSTU Dharna conducted