Join Whatsapp Group. Join now!

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ഐ എന്‍ എല്‍

ആസന്നമായ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആസൂത്രണം ചെയ്തു News, Kerala, INL ready for Municipal election
കാസര്‍കോട്: (my.kasargodvartha.com 28.06.2020) ആസന്നമായ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആസൂത്രണം ചെയ്തു. എല്‍ ഡി എഫില്‍ ഘടക കക്ഷിയായതിന് ശേഷമുള്ള ഐ എന്‍ എല്‍ നേരിടുന്ന ആദ്യത്തെ മുനിസിപ്പല്‍ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പാണിത്. മുന്‍കാലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി വാര്‍ഡില്‍ കേഡര്‍ പ്രവര്‍ത്തകരെ ഇറക്കി മത്സരിക്കുന്നിടത്തെല്ലാം വിജയം നേടുക എന്ന ലക്ഷ്യമാണുള്ളത്. തെരെഞ്ഞെടുപ്പില്‍ വളരെ മുമ്പേ വാര്‍ഡ് തലങ്ങളില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
News, Kerala, INL ready for Municipal election

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുനിസിപ്പല്‍ തല പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിച്ചു. മുനിസിപ്പല്‍ കമ്മിറ്റി യോഗം ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘടനം ചെയ്തു. കുഞ്ഞാമു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഹനീഫ് തുരുത്തി, ഹനീഫ് കൊട്ടിക, സോള്‍ക്കാര്‍ നെല്ലിക്കുന്ന്, നാസിര്‍ ചേരങ്കൈ പ്രസംഗിച്ചു. അബ്ദുല്‍ സത്താര്‍, ഹനീഫ് സി പി സി ആര്‍ ഐ, സത്താര്‍ കെ എ, അബ്ദുല്‍ ഖാദര്‍ എന്‍ എം, ഹമീദ് ടി എം, സുഹൈല്‍ ടി എ, റഹ് മാന്‍ തുരുത്തി, ഹബീബ് മാലിക്, മുഹമ്മദലി നെല്ലിക്കുന്ന്, മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ഉമൈര്‍ തളങ്കര നന്ദിയും പറഞ്ഞു.

ഐ എന്‍ എല്‍ മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളായി ഹനീഫ് കൊട്ടിക, സോള്‍ക്കാര്‍ നെല്ലിക്കുന്ന്, ഉമൈര്‍ തളങ്കര, അഷ്റഫ് തുരുത്തി എന്നിവരെ തിരഞ്ഞെടുത്തു.


Keywords: News, Kerala, INL ready for Municipal election

Post a Comment