Join Whatsapp Group. Join now!

ട്രാവല്‍ ഏജന്റുമാരുടെ ഫെഡറേഷന് (ഐ എഫ് ടി ടി എ) പുതിയ ഭാരവാഹികള്‍; അബ്ദുല്ല മുഹമ്മദ് (പ്രസിഡണ്ട്), നിസാര്‍ തായല്‍ (സെക്രട്ടറി), നാസര്‍ പട്ടേല്‍ (ട്രഷറര്‍)

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് അഗെന്റ്‌സ് (ഐ എഫ് ടി ടി എ) ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു Kerala, News, IFTTA district committee office bearers
കാസര്‍കോട്: (my.kasargodvartha.com 26.06.2020) ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് (ഐ എഫ് ടി ടി എ) ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജലീല്‍ മങ്കരത്തൊടിയുടെ (ഗ്രീന്‍ ഒയാസിസ് ട്രാവെല്‍സ്) നിയന്ത്രണത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി അബ്ദുല്ല മുഹമ്മദ് (മൗലവി ട്രാവല്‍സ്), സെക്രട്ടറിയായി നിസാര്‍ തായല്‍ (ഫ്‌ലൈ വിംഗ് ട്രാവെല്‍സ്), ട്രഷററായി നാസര്‍ പട്ടേല്‍ (എമിറേറ്റ്‌സ് ട്രാവെല്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ ഷൗക്കത്ത് അലി (ലൈഫ് ലൈന്‍ ട്രാവെല്‍സ്), സതീശന്‍ (ലൈക് എന്‍ ഷെയര്‍ ട്രാവെല്‍സ്) (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുര്‍ റഹ് മാന്‍ (യുഎഇ ട്രാവെല്‍സ്), മൊയ്തീന്‍ (ക്യാന്‍ കോര്‍ഡ് ട്രാവെല്‍സ്) (വൈസ് പ്രെസിഡന്റുമാര്‍).
Kerala, News, IFTTA district committee office bearers

യോഗത്തില്‍ കെ എം ബഷീര്‍ ഖുറൈശി ട്രാവെല്‍സ് സ്വാഗതം പറഞ്ഞു. റഷീദ് സഹാറ ട്രാവെല്‍സ് വിഷയ അവതരണം നടത്തി. നൂറുദ്ദീന്‍ മൗലവി ട്രാവല്‍സ്, സി ടി അബ്ദുല്‍ ഖാദര്‍ ഖിദ്മ സഹാറ, സാഹിര്‍ മസഅഅ  ഗ്രൂപ്പ്, സിദ്ദീഖ് മര്‍കസ് ട്രാവെല്‍സ് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, IFTTA district committee office bearers

Post a Comment