ചെമ്മനാട്: (my.kasargodvartha.com 29.06.2020) ക്വാറന്റൈന്‍ കേന്ദ്രം ശൂചീകരിച്ച് കോണ്‍ഗ്രസ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനത്തു നിന്നും വരുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന് വേണ്ടി തെക്കില്‍ പമ്പ ഗവ. യു പി സ്‌കൂള്‍ ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗപ്പെടുത്താന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതോടെയാണ് സ്‌കൂള്‍ മുറികള്‍ ശുചീകരണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സുകുമാരന്‍ ആലിങ്കാല്‍, അജന പവിത്രന്‍, പി ടി എ പ്രസിഡന്റ് രാജന്‍ കെ, പി ടി എ വൈസ് പ്രസിഡന്റ് പി സി നസീര്‍, ഫജു ബന്ദാഡ്, സിദ്ദീഖ് ബാലനടുക്കം, പ്രതീപ് പൊയിനാച്ചി, അബ്ദുല്ല തോട്ടുംഭാഗം, ആബിദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Congress, Cleaned, congress Activists cleaned quarantine centre
No comments: