ചിത്താരി: (my.kasargodvartha.com 16.05.2020) വര്‍ഷങ്ങളായി റമദാന്‍ കിറ്റുമായി പാവങ്ങളെ തേടിയെത്താറുള്ള ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി ഭക്ഷ്യ കിറ്റ് ഇപ്രാവശ്യവും പ്രവാസികളുടെ പ്രതിസന്ധികള്‍ മറച്ചു വെച്ച് വിതരണത്തിനായി എത്തി. നോര്‍ത്ത് ചിത്താരിയിലെ മുസ്ലിം ലീഗ് നേതാവും കെഎംസിസി ഉമ്മുല്‍ ഖുവൈന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ചിത്താരി പി അബൂബക്കര്‍ ഹാജി മുന്‍കൈയെടുത്തു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന ഭക്ഷ്യ കിറ്റാണ് ഇത്തവണയും മുടക്കമില്ലാതെ വിതരണം നടത്തിയത്.
അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട്, യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ഫൈസല്‍ ചിത്താരി, കെഎംസിസി മെമ്പര്‍ സഫീര്‍ ചിത്താരി ചിത്താരി, പി അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്ത അയച്ചുതന്നത്: നാസര്‍ കൊട്ടിലങ്ങാട്

Keywords: Kerala, News, Ummul-Quvain KMCC distribute kit