പള്ളിക്കര: (my.kasargodvartha.com 21.05.2020) മുസ്ലീം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്. പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശാഖയിലെ 200 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. ധനസഹായത്തിനായി സ്വരൂപിച്ച പണം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ മാളികയില്‍ കുഞ്ഞബ്ദുള്ള പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓരോ വീടുകളില്‍ എത്തിക്കുകയും ചെയ്തു.
ചടങ്ങില്‍ പൂച്ചക്കാട് ശാഖാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കോയ മുഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി ബഷീര്‍ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നജീബ് പൂച്ചക്കാട്, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, മുക്കൂട് കുഞ്ഞമ്മദ് ഹാജി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അലിയാര്‍ അസീസ് കടവ്, ഉനൈസ്, ഇര്‍ഷാദ്, നവാസ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Relief work of the Muslim League