Join Whatsapp Group. Join now!

500 ഭക്ഷ്യ കിറ്റുകള്‍, അടിയന്തിര ചികിത്സാ സഹായം, സൗജന്യമായി മരുന്നും മാസ്‌കുകളും, പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം: ഉറവ വറ്റാത്ത സേവന പാതയില്‍ മൊഗ്രാല്‍ ദേശീയവേദി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കലാ- സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ -ജീവകാരുണ്യ News, Kerala
മൊഗ്രാല്‍: (my.kasargodvartha.com 16.05.2020) കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കലാ- സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലകളില്‍ മൊഗ്രാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് മൊഗ്രാല്‍ ദേശീയവേദി. മൊഗ്രാല്‍ പ്രദേശവാസികള്‍ ജാതി- മത -രാഷ്ട്രീയ ഭേദമന്യേ നെഞ്ചിലേറ്റിയ സംഘടനയാണ് മൂന്നുപതിറ്റാണ്ട് പിന്നിടുന്നത്. ഈ കൊവിഡ് കാലത്ത് സംഘടന തുടക്കം മുതലേ സ്വയം സന്നദ്ധമായി നാട്ടുകാരുടെ പ്രയാസം ദൂരീകരിക്കുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു.

മൊഗ്രാലില്‍ ഒരു കുടുംബവും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ തന്നെ ദേശീയവേദി ഗള്‍ഫ് പ്രതിനിധികളുടെയും, നാട്ടുകാരുടെയും, വ്യവസായ പ്രമുഖരുടെയുമൊക്കെ സഹായ സഹകരണത്തോടെയാണ് ഭക്ഷണസാധനങ്ങളടങ്ങിയ 500ഓളം കിറ്റുകള്‍ ജാതി-മത ഭേദമന്യേ നാല് ഘട്ടങ്ങളിലായി പാവപ്പെട്ടവര്‍ക്കും, ലോക്ക്ഡൗണ് കാരണം ഏറെ ദുരിതത്തിലായ ഇടത്തരം കുടുംബങ്ങള്‍ക്കും, പ്രവാസി കുടുംബങ്ങള്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്തത്. ഇപ്പോഴും അത് തുടരുകയാണ്. നേരത്തെ ഭക്ഷണ കിറ്റുകള്‍ കോവിഡിന്റ ഭാഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് റംസാന്‍ റിലീഫിന്റെ ഭാഗമായി നല്‍കി വരുന്നു.

News, Kerala, Mogral Deshiya Vedi distribute food kit

പ്രവാസികളുടെ സങ്കടങ്ങള്‍ തിരിച്ചറിഞ്ഞ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പേ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനവും ദേശീയ വേദി ഒരുക്കിക്കൊടുത്ത് മാതൃകയായി. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുത്തും, തൊഴിലും കൂലിയും ഇല്ലാത്തവര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ ആശുപത്രിയില്‍ പോകാന്‍ അടിയന്തര ചികിത്സാ സഹായം നല്‍കിയും, രോഗികളായവരെ ആശുപത്രിയില്‍ എത്തിച്ചും, മരുന്നിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കിയും, സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്തും ഈ കോവിഡ് കാലത്ത് അശരണരുടെ അത്താണിയായി തുല്യതയില്ലാത്ത സേവന പാതയില്‍ മൊഗ്രാല്‍ ദേശീയ വേദി മുന്നേറുകയാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ ദേശീയ വേദി ചെയ്തത്.

കിറ്റ് വിതരണത്തിന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി എം എ മൂസയ്ക്ക് കിറ്റ് നല്‍കി വിതരണോല്‍ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മുഹമ്മദ് അബ്കോ, ഇബ്രാഹിം ഖലീല്‍, ജാഫര്‍ ടി കെ, നാസിര്‍ മൊഗ്രാല്‍, അന്‍വര്‍ ടി കെ എന്നിവര്‍ സംബന്ധിച്ചു. മൊഗ്രാല്‍ ദേശീയവേദി ലോക്ക്ഡൗണ്‍-റംസാന്‍ കാലയളവില്‍ നല്‍കിയ ഭക്ഷ്യകിറ്റുകളുടെ അഞ്ചാം ഘട്ടം സെയ്യദ് ജഹ്ഫര്‍ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി എം എ മൂസയ്ക്ക് നല്‍കി വിതരണോല്‍ഘാടനം നിര്‍വഹിക്കുന്നു.

Keywords: News, Kerala, Mogral Deshiya Vedi distribute food kit

Post a Comment