Join Whatsapp Group. Join now!

കല്ലട്ര അബ്ബാസ് ഹാജിയുടെ ഓര്‍മകള്‍ അയവിറക്കി അനുസ്മരണ ചടങ്ങ്

മത സാമൂഹ്യ രാഷ്ട്രിയ വിദ്യഭാസ മേഖലകളില്‍ വ്യക്തി മുദ്ര പദിപ്പിക്കുകയും Kerala, News
കാസര്‍കോട്: (my.kasargodvartha.com 21.05.2020) മത സാമൂഹ്യ രാഷ്ട്രിയ വിദ്യഭാസ മേഖലകളില്‍ വ്യക്തി മുദ്ര പദിപ്പിക്കുകയും, ഒരു പുരുഷായുസ് മുഴുവന്‍ തന്റെ നാടിന്റെ വികസനത്തിനും പുരോഗതിക്ക് വേണ്ടി സമര്‍പ്പിച്ച കല്ലട്ര അബ്ബാസ് ഹാജിയെ അനുസ്മരിച്ചു കൊണ്ട് ഒറവങ്കര ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെയും, എംവൈഎല്‍ ഒറവങ്കരയുടെയും, യുഎഇ കമ്മിറ്റിയുടെയും സംയുക്തഭിമുഖ്യത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ അനുസ്മരണ സമ്മേളനം വേറിട്ടൊരു അനുഭവമായി. അബ്ബാസ് ഹാജിയുടെ സഹ പ്രവര്‍ത്തകരും, സഹപാഠികളും, അനുയായികളുടെയും സാന്നിധ്യം കൊണ്ട് ധന്യമായ അനുസ്മരണ പരിപാടി ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

നാടിന്റെ വികസനത്തിനും, വിദ്യാഭ്യാസത്തിനും ഒരു പുരുഷായുസ് മുഴുവന്‍ സേവനം അനുഷ്ടിച്ച വ്യക്തിത്വമാണ് അബ്ബാസ് ഹാജിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കല്ലട്ര മാഹിന്‍ ഹാജി സൂചിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എ ഹമീദ് ഹാജി, കെ ഇ എ ബക്കര്‍, സി മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, കെ ബി മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര അബ്ദുല്‍ കാദര്‍, എം എ ളിറാര്‍ ഹാജി, അബ്ദുര്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല കുഞ്ഞി കീഴുര്‍, അബ്ദുല്ല ഗുരുക്കള്‍, ഇക്ബാല്‍ കല്ലട്ര, അമീര്‍ കല്ലട്ര എന്നിവര്‍ അബ്ബാസ് ഹാജിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. യുവ തല മുറയ്ക്ക് അബ്ബാസ് ഹാജിയെ കുറിച്ച് പഠിക്കാനുള്ള അവസരമായി.
ഒറവങ്കര ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് ബേര്‍ക്ക സ്വഗതം പറഞ്ഞു. യുഎഇ എം വൈ എല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ് ഒറവങ്കര പരിപാടി നിയന്ത്രിച്ചു. എംവൈഎല്‍ ഒറവങ്കര യുഎഇ യൂത്ത് ലീഗ് പ്രസിഡന്റ് റിയാസ് അപ്‌സരയും, ഒറവങ്കര ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജൗഷന്‍ അബ്ദുള്ള കുഞ്ഞിയും നന്ദി പറഞ്ഞു.

Kerala, News, Memories of Kallatra Abbas Haji

Keywords: Kerala, News, Memories of Kallatra Abbas Haji

Post a Comment