മേല്‍പറമ്പ്: (my.kasargodvartha.com 19.05.2020) മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും, പെരുന്നാള്‍ കിറ്റും വിതരണം ചെയ്തു. ഹനീഫ് മരവയിലിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ് മരവയിലിന് നല്‍കി കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂരിന് സാമ്പത്തിക സഹായവും കൈമാറി. മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് നസീര്‍ കെ വി ടി, ജനറല്‍ സെക്രട്ടറി, കെ പി അഷ്‌റഫ്, മുഹമ്മദ് കോളിയടുക്കം, എം എം ഹനീഫ് ഹാജി, ഫക്രുദ്ദീന്‍ ഒറവങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Melparamba, Muslim leage, Melparamb muslim leage committie distribute kit