അനുസ്മരണം / കെ എം ഹാരിസ്
(my.kasargodvartha.com 25.05.2020) കാണുമ്പോഴൊക്കെ നല്ലതുമാത്രം പറഞ്ഞുതന്നൊരു മനസ്സിന്റെ ഉടമ. എല്ലാവർക്കും സ്‌നേഹം സമ്മാനിക്കാൻ മാത്രം അറിയാവുന്ന ആൾ. നാടും സമൂഹവും നന്മയോടെ മുന്നോട്ടുപോവണമെന്ന് കൊതിച്ചൊരു പച്ച മനുഷ്യൻ. പുളിമുട്ട മമ്മദ്ച്ചയെ കുറിച്ച് ഒറ്റ വാക്കില്‍ എഴുതിതീർക്കാൻ കയ്യില്‍ ഈ വാചകങ്ങളൊക്കെയാണുള്ളത്.
തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ കെ എ മുഹമ്മദ് കുഞ്ഞി ഹാജി അവസാനമായി ഓഫിസിൽ വന്നപ്പോൾ പറഞ്ഞത് എനിക്കിനി മുകളിലേക്ക് കയറി വരാൻ പറ്റില്ലെന്നായിരുന്നു. ആ വാക്കുകൾ എത്ര ശരിയാണെന്ന് പീന്നിടാണ് ഞങ്ങൾക്ക് മനസിലായത്. മരണത്തെപോലും സന്തോഷത്തേടെ നോക്കിക്കണ്ട ആ മനുഷ്യന്‍ മറയുമ്പോൾ എന്റെ ഇടനെഞ്ചാകെ ഇടറുകയാണ്.
മരണവിവരമറിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തി അവസാനമായി ആ മുഖമൊന്ന് കണ്ടു. എഴുതുമ്പൊഴൊക്കെ സങ്കടം ആയിരുന്നു. ആ മനുഷ്യന്‍ തന്ന സ്‌നേഹവും ഉപദേശങ്ങളും മനസ്സിലേക്ക് ഓരോന്നായി ഓടിയെത്തി. ഞാൻ കേരള ഫുട്ബാൾ ടീമിന്റെ ഭാഗമായപ്പേഴും ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായപ്പേഴും ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെയാണ് ആ വേർപാട് വ്യക്തിപരമായി വലിയ ശൂന്യത സമ്മാനിക്കുന്നത്.
മമ്മദ്ച്ച ഏത് തിരക്കുള്ള യാത്രയിലാണെങ്കിലും പോകുന്ന വഴിയിൽ കണ്ടാൽ വാഹനം നിർത്തി നമ്മളുടെ അടുത്ത് വന്ന് വിവരങ്ങൾ അനേഷിക്കും അതൊക്കെ എന്നെപ്പോലുള്ളവര്‍ക്ക് വലിയ ഊര്‍ജ്ജവും ആവേശവുമായി മാറും. അദ്ദേഹം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് പ്രസിസണ്ടും ഹമീദ് സി പി ജനറൽ സെക്രട്ടറിയുമായുള്ള സമയത്ത് തയലങ്ങാടി മഹല്ലിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തായലങ്ങാടി മദ്രസ കെട്ടിടത്തിന്റെ രണ്ടാംഘട്ട പണി പൂർത്തികരിച്ചതും ഇവരുടെ നേത്രത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. നിലപാടുകളില്‍ കര്‍ക്കശക്കാരനായിരുന്നുവെങ്കിലും മനസ്സ് നിറയെ സ്‌നേഹമായിരുന്നു. തറവാട്ടുകാര്‍ക്ക് പൊതുവായിട്ടുള്ള പരസ്പര സ്‌നേഹവും ആതിഥ്യമര്യാദയും മമ്മദ്ച്ചാക്ക് വേണ്ടുവോളമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും മക്കൾക്കുമുണ്ട് ഉപ്പയുടെ പാതയിൽ തന്നെയാണ് മക്കളും. അൻവറിന്റെയും അൽതാഫിന്റെയും ആത്മാർത്ഥത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എറ്റെടുക്കുന്ന കാര്യങ്ങളോട് പരിപൂർണ്ണ നീതിയും ആത്മാർത്ഥയും പുലർത്തുന്നവരാണ്. പുളിമുട്ട മമ്മദ്ച്ച പോകുമ്പോള്‍ ഒരു യുഗമാണ് അവസാനിക്കുന്നത്. ഇനി ഒന്നിനും ആ മനുഷ്യന്‍ വരില്ല.
മമ്മദ്ച്ച നിങ്ങള്‍ തന്ന സ്‌നേഹത്തിന് പകരം നല്‍കാന്‍ ഉള്ളുരുകിയ പ്രാര്‍ത്ഥനയല്ലാതെ കയ്യില്‍ മറ്റൊന്നുമില്ല.

Keywords: Kerala, Article, KA muhammed kunhi no more