Join Whatsapp Group. Join now!

പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് കെ എ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് പള്ളം ആഷിക്ക് മൻസിലിൽ കെ എ മുഹമ്മദ് കുഞ്ഞി ഹാജി (73) അന്തരിച്ചു Kerala, News, km muhammed kunhi haji passed away
കാസർകോട്: (my.kasargodvartha.com 25.05.2020) പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് പള്ളം ആഷിക്ക് മൻസിലിൽ കെ എ മുഹമ്മദ് കുഞ്ഞി ഹാജി (73) അന്തരിച്ചു. ഏറെക്കാലം ബഹ്റൈനിലായിരുന്ന മുഹമ്മദ് കുഞ്ഞി ഹാജി തായലങ്ങാടി ഖിളർ ജമാ അത്ത് മുൻ പ്രസിഡണ്ടും സജീവ മുസ്ലിംലീഗ് പ്രവർത്തകനുമായിരുന്നു. തായലങ്ങാടി ശാഖ ലീഗ് വൈസ് പ്രസിഡന്റ്, പ്രവാസി ലീഗ് മുനിസിപ്പൽ കമ്മിറ്റി മുൻ ട്രഷറർ, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് റിലീഫ് കമ്മിറ്റി മുൻ ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. ഭാര്യ: സുലേഖ. മക്കൾ: ആഷിക്ക് റഹ്മാൻ (ദുബൈ), അൻവർ സാദത്ത് (സിറ്റി ഗോൾഡ്), അൽത്താഫ്, ബിലാൽ (ദുബൈ), ആരിഫ (ദുബൈ), ഫാത്തിമ. മരുമക്കൾ: സൈനാസ്, അഹമ്മദ് മർഷാന, സൽ‍മ ശരീഫ്, ഹലീമ. സഹോദരങ്ങൾ: ബീഫാത്തിമ, അബ്ദുൾറസാഖ്, മുജ്ജെബ് റഹ്മാൻ, സാറാബി.
Kerala, News, km muhammed kunhi haji passed away

Keywords: Kerala, News, ka muhammed kunhi haji passed away

Post a Comment