Join Whatsapp Group. Join now!

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി: ആടയാഭരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട 'പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത തെയ്യം കലാകാരാന്‍മാരുടെ Kerala, News, Kasargod district panchayat project: Inauguration conducted
കാസര്‍കോട്: (my.kasargodvartha.com 29.05.2020) കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട 'പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത തെയ്യം കലാകാരാന്‍മാരുടെ സംഘങ്ങള്‍ക്ക് ആടയാഭരണങ്ങള്‍ വാങ്ങാന്‍ ധനസഹായം' എന്നതിലെ ആടയാഭരണങ്ങളുടെ വിതരണോദ്ഘാടനം ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു.
 Kerala, News, Kasargod district panchayat project: Inauguration conducted

ജില്ലാ പഞ്ചായത്ത് മെമ്പറും പട്ടികജാതി വികസന വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനുമായ കെ. കേളുപണിക്കരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി എസ് റിപ്പോര്‍ട്ട് അവതരണവും റിസര്‍ച്ച് അസിസ്റ്റന്റ് പ്രശാന്ത് മണലില്‍ത്താഴ നന്ദിയും പ്രകാശാപ്പിച്ചു. ജില്ലയിലെ അഞ്ച് സംഘങ്ങളെയാണ് ടി പദ്ധതിയില്‍ തെരഞ്ഞെടുത്തത്. ചെറുവത്തൂരിലെ മാധവം തെയ്യം കലാ ഗ്രൂപ്പിനാണ് ആടയാഭരണങ്ങള്‍ വിതരണം ചെയ്തത്.

Keywords: Kerala, News, Kasargod district panchayat project: Inauguration conducted

Post a Comment