Join Whatsapp Group. Join now!

കോവിഡ് പ്രതിരോധം: ആരോഗ്യവകുപ്പിനും കേരള പൊലീസിനും നന്ദിയര്‍പ്പിച്ച് ആസ്‌ക് ആലംപാടി

ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയകൊറോണ വൈറസ് ഭീഷണിയെ ചെറുക്കാന്‍ News, Kerala
ചെര്‍ക്കള: (my.kasargodvartha.com 21.05.2020) ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയകൊറോണ വൈറസ് ഭീഷണിയെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്അഹോരാത്രം പരിശ്രമിച്ചുകൊണ്ടു സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച കേരള ആരോഗ്യ വകുപ്പിനും കേരള പൊലീസിനും നന്ദിയര്‍പ്പിച്ചു കൊണ്ട് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) ഇഫ്താര്‍ വിരുന്നൊരുക്കി.

ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ പോലും പണയം വെച്ചു രക്ഷകരായി പ്രവര്‍ത്തിച്ച ചെങ്കള ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, ഈ കനത്ത വേനല്‍ചൂടില്‍ പോലും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടിയ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കുമാണ് ആസ്‌ക് ജി സി സി കാരുണ്യവര്‍ഷത്തിന്റെ സ്‌നേഹ സമ്മാനമായി ഇഫ്താര്‍ വിരുന്നൊരുക്കിയത്.

ബുധനാഴ്ച വൈകുന്നേരം ചെങ്കള പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ സ്വാഗതവും ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷഹീന സലിം അധ്യക്ഷതയും വഹിച്ചു. 'നന്ദി കോവിഡ് പ്രതിരോധ മേഖലയില്‍ തണല്‍ വിരിച്ചതിന്' എന്ന ഹാഷ് ടാഗോടെ ക്ലബ് പ്രവര്‍ത്തകര്‍ വിദ്യാനഗറിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചെങ്കളയിലെ മുഴുവന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തയാറാക്കിയ ഇഫ്താര്‍ കിറ്റിന്റെ ഉദ്ഘാടനം വേദിയില്‍ വെച്ച് എംപി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷഹീന സലീമിന് കൈമാറികൊണ്ട് നിര്‍വഹിച്ചു.

പരിപാടിയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരളികളായ ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് രാജേഷ്, നഴ്‌സ് ജലജ തുടങ്ങിയവരെ ക്ലബ് പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ് പ്രസിഡന്റ് അല്‍ത്താഫിന്റെ മേല്‍നോട്ടത്തില്‍ ക്ലബ് ജനറല്‍ സെക്രട്ടറി സിദ്ധിഖ് എം, ജി സി സി പ്രസിഡന്റ് ഇ എ മുസ്തഫ ഹാജി തുടങ്ങിയവരാണ് ഇഫ്താര്‍ വിരുന്നിനു നേതൃത്വം നല്‍കിയത്.

News, Kerala, Health Department and the Kerala Police

Keywords: News, Kerala, Health Department and the Kerala Police

Post a Comment