Join Whatsapp Group. Join now!

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നും തുടങ്ങാം: അനന്തപുരി പ്രവാസി കൂട്ടായ്മ അംഗങ്ങള്‍ക്ക് ഫാമിലി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു

യുഎഇയിലെ തിരുവനന്തപുരത്തുകാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി Kerala, News
ഷാര്‍ജ: (my.kasargodvartha.com 23.05.2020) യുഎഇയിലെ തിരുവനന്തപുരത്തുകാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നും തുടങ്ങാം എന്ന പുതിയ ആശയം ഉയര്‍ത്തി തങ്ങളുടെ അംഗങ്ങള്‍ക്ക് 25 കിലോഗ്രാം ഫുഡ് പായ്ക്കറ്റുകളും ഒപ്പം ഫ്രൂട്ട്‌സ് കിറ്റുകളും വിതരണം ചെയ്തു. കോവിഡ് 19 ഭീതി കാലത്ത് കൂടെയുണ്ട്, കൂട്ടിനായ്, അന്‍പോടെ അനന്തപുരി എന്ന സന്ദേശമുയര്‍ത്തി കഴിഞ്ഞ രണ്ട് മാസമായി ചെയ്ത് വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി 250ല്‍ പരം ഫാമിലി ഫുഡ് കിറ്റുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് വിതണം ചെയതു.

രക്ഷാധികാരിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ അഡ്വ: വൈ എ റഹിം ആദ്യ കിറ്റ് അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗം ബാബു വര്‍ഗീസിന് നല്‍കി ഉദ്ഘടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് റെന്‍ജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ഖാന്‍ പാറയില്‍, നവാസ് തേക്കട, വിജയന്‍ നായര്‍, ബിജോയ് ദാസ്, പ്രഭാത് നായര്‍, സലിം അംബൂരി, നവാസ് തുരുത്തി, ബിബൂഷ് രാജ്, അഷ്‌റഫ്, വിനീഷ് രാജ്, അഭിലാഷ്, സിദ്ദീഖ്, സലിം കല്ലറ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ട് മാസമായി പ്രസിഡന്റ് കെ എസ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് ഭക്ഷണ കിറ്റ്കളും, മരുന്നും, വാടക കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ധനസഹായവും ദുരിധമനുഭവിക്കുന്നവര്‍ക്ക് ചെയ്ത് വരുന്നു. നേരത്തെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് ഇഫ്ത്താര്‍ കിറ്റുകളും വിതരണം ചെയ്തിരുന്നു.

Kerala, News, Family Food Kit distribution

Keywords: Kerala, News, Family Food Kit distribution

Post a Comment