Join Whatsapp Group. Join now!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനായി പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം തുടങ്ങി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനായി പഴയ സാധനങ്ങള്‍ Kerala, News
നീര്‍ച്ചാല്‍: (my.kasargodvartha.com 19.05.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനായി പഴയ സാധനങ്ങള്‍ ശേഖരിക്കുന്നഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം നീര്‍ച്ചാലില്‍ തുടങ്ങി. സംസ്ഥാനത്ത് സംഘടന നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കുംബള ബ്ലോക്കിലെ നീര്‍ച്ചാല്‍ മേഖലതല ഉദ്ഘാടനമാണ് തുടക്കം കുറിച്ചത്. ഏള്‍ക്കാന യുണിറ്റിലെ ബാപ്പാലിപ്പൊനം തറവാടില്‍ നിന്നും കുട്ടികള്‍ സമാഹരിച്ച പത്രം, പുസ്തകങ്ങള്‍, ആക്രി സാധനങ്ങള്‍ തുടങ്ങിയവ മേഖല പ്രസിഡന്റ് ബിഎം ഇസ്ഹാഖ്, സെക്രട്ടറി ഉദയന്‍ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളില്‍നിന്നും സ്വീകരിച്ചു.

മേഖലയിലെ എട്ട് യുണിറ്റ് കേന്ദ്രങ്ങളിലും മേഖലഭാരവാഹികളുടെ നേതൃത്വത്തില്‍ യൂണിറ്റ് തല ഉദ്ഘാടനവും തിങ്കളാഴ്ച്ച നടന്നു. ഡി വൈ എഫ് ഐ വീടുകളില്‍നിന്നും ശേഖരിക്കുന്ന സാധനങ്ങള്‍ വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതിലൂടെ മഴക്കാലത്തിനു മുമ്പ് പാഴ്വസ്തുക്കള്‍ഇല്ലാതാക്കാനും സാധിക്കും. ഉപയോഗശൂന്യമായപാഴ്വസ്തുക്കള്‍ നാടിന്റെ പുനര്‍നിര്‍മാണത്തിനായിഉപയോഗിക്കാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ലോക് ഡൗണ്‍ സമയത്ത് പൂര്‍ണമായും ആരോഗ്യ സുരക്ഷിതം ഉറപ്പ് വരുത്തി വീടുകളില്‍ എത്തിയാണ്പഴയ ആക്രി സാധനങ്ങളും, മാസികകളും, പത്രങ്ങളും, നാട്ടിലെ വിഭവങ്ങള്‍ തേങ്ങയും മാങ്ങയും, പച്ചക്കറികളും, ചേനയും, ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റു ലഭിക്കുന്ന തുകയാണ്ഡി വൈ എഫ് ഐ ദുരിതാശ്വാസ നിധിലേക്ക് അടക്കുന്നത്.

Kerala, News, DYFI started collecting old items for CM relief fund

എല്ലാ കുടുംബക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാന്‍ സാധിക്കുന്ന പ്രവര്‍ത്തിയാണ്. ഡി വൈ എഫ് ഐ ഏറ്റടുത്ത് നടത്തുന്ന ക്യാമ്പയിന്‍ വലിയ രീതിലുള്ള സഹകരണമാണ് നാട്ടില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നതന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kerala, News, DYFI started collecting old items for CM relief fund

Post a Comment