Kerala

Gulf

Chalanam

Obituary

Video News

മനുഷ്യരക്തത്തിന് സമമായത് മറ്റൊന്ന് കണ്ടെത്താത്തിടത്തോളം രക്തദാനം പ്രോത്സാഹിക്കപ്പെടണം: നിസാര്‍ തളങ്കര

ദുബൈ: (my.kasargodvartha.com 29.05.2020) ആരോഗ്യ രംഗം ഏറെ വികാസം കൈവരിച്ചുവെങ്കിലും മനുഷ്യരക്തത്തിന് സമമായ കൃത്രിമ രക്തം വികസിപ്പിച്ചെടുക്കാന്‍ ലോകത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നും രക്തത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ കുടിക്കൂടി വരികയാണെന്നും അതുകൊണ്ട് തന്നെ രക്തദാനം ഏറെ പ്രോത്സാഹിക്കപ്പെടേണ്ട കാരുണ്യ പ്രവര്‍ത്തനമാണെന്നും കെ എം സി സി യു എ ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാകമ്മിറ്റി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ചുകൊണ്ട് ദേര മശ്രിക് ബാങ്ക് പാര്‍ക്കിംഗില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ജ്ജറി വേളകളിലും, പ്രസവ വേളയില്‍ ഉണ്ടാകുന്ന അമിത രക്തസ്രാവം, പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങള്‍, രക്താര്‍ബുധം, അപകടങ്ങളില്‍ ഉണ്ടാവുന്ന രക്തചൊരിച്ചില്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെയും പുതിയ രക്തം അനിവാര്യമായി വരുന്നു. രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ലഭ്യമാക്കണമെങ്കില്‍ സന്നദ്ധ രക്തദാനം ഉണ്ടായിക്കൊണ്ടേയിരിക്കണം.

രക്തദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന രക്തം ലബോറട്ടറികളില്‍ പരമാവധി 42 ദിവസം മാത്രമാണ് സൂക്ഷിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ രക്തബാങ്കിലേക്ക് ആവിശ്യമായ രക്തം ലഭിക്കേണ്ടത് തുടര്‍ പ്രക്രിയയാണ്. കെ എം സി സി കാസര്‍കോട് ജില്ലാഘടകം ഇത്തരം രക്തദാന ക്യാമ്പുകള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചുകൊണ്ടും രക്തദാനം പ്രോത്സാഹിപ്പിച്ചുകൊണ്ടും എന്നും മാതൃക കാട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി പറഞ്ഞു.

Kerala, News, blood donation camp conducted

ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിതനായ നിസാര്‍ തളങ്കരക്കുള്ള ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ ഉപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ വേങ്ങര അദ്ദേഹത്തിന് കൈമാറി. ഓര്‍ഗനൈസിംഗ് സിക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊനേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത്, കെ എം സി സി നേതാക്കളായ ഹസൈനാര്‍ തോട്ടും ഭാഗം, അഫ്‌സല്‍ മെട്ടമ്മല്‍, സി.എച്ച് നൂറുദ്ദീന്‍, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബിയന്തടുക്കം, അബ്ദുറഹിമാന്‍ ബിച്ചാരി കടവ്, സലിം ചേരങ്കൈ, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, പി ഡി നൂറുദ്ദിന്‍, സി.എ ബഷീര്‍ പള്ളിക്കര സത്താര്‍ ആലംപാടി, ഇബ്രാഹിം ബേരിക്ക, റഷീദ് ആവിയില്‍ മന്‍സൂര്‍ മര്‍ത്യ, ആരിഫ് ചെരുമ്പ,, സുബൈര്‍ അബ്ദുല്ല, സുഹൈല്‍ കോപ . ശിഹാബ് പാണത്തൂര്‍ തുടങ്ങി വിവിധ മുന്‍സിപ്പല്‍ പഞ്ചായത്ത് നേതാക്കളും വളണ്ടിയര്‍ വിംഗ് അംഗങ്ങളും പങ്കെടുത്തു. ട്രഷറര്‍ ഹനീഫ ടീ ആര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, blood donation camp conducted

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive