Join Whatsapp Group. Join now!

മുളിയാര്‍ സി എച്ച് സി പുതിയ കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമാക്കണമെന്ന് ആവശ്യം

മുളിയാര്‍ സി എച്ച് സി പുതിയ കെട്ടിടം തുറന്ന് നല്‍കി കോവിഡ് 19 ചികിത്സാ കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് Kerala, News, Building, Muliyar, Demands to open new building of Muliyar CHC
ബോവിക്കാനം: (my.kasargodvartha.com 13.04.2020) മുളിയാര്‍ സി എച്ച് സി പുതിയ കെട്ടിടം തുറന്ന് നല്‍കി കോവിഡ് 19 ചികിത്സാ കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍മല്ലത്ത് നിവേദനം നല്‍കി. വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് മരണ താണ്ഡവമാടി ഭീതി പരത്തിയ കോവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നമ്മുടെ സംസ്ഥാനം ശക്തമായ നടപടി കളുമായി മുമ്പോട്ട് പോവുകയണ്. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മാത്രം ആയിരത്തില്‍പരം
ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയോ, ബിസിനസോ ചെയ്തു കുടുംബം പുലര്‍ത്തുന്നവരാണ്. ഇതില്‍പ്പെട്ട നിരവധിപേര്‍ അവിടെ രോഗബാധിതരാണ്. ഒട്ടനവധി പേര്‍ നിരീക്ഷണത്തിലുമാണ്.
പലരുടെയും വിസ റദ്ദു ചെയ്തതതോടെ എന്തുചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
Kerala, News, Building, Muliyar, Demands to open new building of Muliyar CHC

ഗള്‍ഫ് നാടുകളിലുള്ള വരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സജീവ ചര്‍ച്ചയിലാണല്ലൊ. ഗള്‍ഫില്‍ കഴിയുന്നവരെ അതാതു രാജ്യങ്ങള്‍ തിരിച്ചുകൊണ്ട് പോകണമെന്ന് അവിടത്തെ ഭരണകൂടവും ആവശ്യപ്പെട്ടതായി വാര്‍ത്താ മാധ്യമങ്ങള്‍ വഴി മനസിലാക്കുന്നു. മുളിയാര്‍ പഞ്ചായത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഗ്രാമ പഞ്ചായത്ത് ഐസെലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുകയാണിപ്പോള്‍.

പക്ഷെ മുളിയാറിലെ സി എച്ച് സി ആവശ്യത്തിന് സൗകര്യമില്ലാതെ വീര്‍പ്പ് മുട്ടുകയാണ്. 40 വര്‍ഷത്തിലധികം പഴക്കമുള്ളതും, താലൂക്ക് ആശുപത്രി സംവിധാനത്തിലേക്ക് ഉയര്‍ത്തേണ്ടതുമായിരുന്നു ഈ സ്ഥാപനത്തെ. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. നബാര്‍ഡ് പദ്ധതിയില്‍ രണ്ട് കോടി പത്തുലക്ഷം രൂപ ചിലവിട്ട് ഇതിനകം കെട്ടിടം പണിപൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതീകരണം നടക്കാത്തതിനാല്‍ മാത്രം തുറന്നു കൊടുക്കാതെ കിടക്കുകയാണ്. ഇതിനകം എട്ടോളം കോവിഡ് 19 പോസിറ്റീസ് കേസുകള്‍ പഞ്ചായത്തിനകത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലയളവില്‍ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷിനുകള്‍ വാങ്ങാനായി രാജ്യസഭാംഗം സുരേഷ് ഗോപിയും, ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനും പണമനുവദിച്ച് തുടര്‍ നടപടികള്‍ക്ക് കത്ത് നല്‍കിയതായി മനസ്സിലാക്കുന്നു.

ഇവയൊക്കെ സംവിധാനിക്കണമെങ്കില്‍ നിലവിലുള്ള സൗകര്യം അപര്യാപ്തമാണ്. അതിനാല്‍ പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം പൂര്‍ത്തീകരിച്ച്, ചികില്‍സക്കായി തുറന്ന് കൊടുത്ത് ആവശ്യത്തിന് ഡോക്ടര്‍മാരെയും, ജീവനക്കാരെയും നിയമിച്ച് കോവിഡ് 19 ചികിത്സക്ക് പര്യാപ്തമാക്കണമെന്ന്  നിവേദനത്തില്‍ വശ്യപ്പെട്ടു.

Keywords: Kerala, News, Building, Muliyar, Demands to open new building of Muliyar CHC

Post a Comment